പ്രഭാത സവാരിക്കിടെ വിശ്വ ഹിന്ദു മഹാസഭാ നേതാവ് രഞ്ജിത് ബച്ചന്‍ അക്രമിയുടെ വെടിയേറ്റ് മരിച്ചു; സഹോദരന് പരിക്ക്

ലഖ്നൗ: (www.kvartha.com 02.02.2020) പ്രഭാത സവാരിക്കിടെ വിശ്വ ഹിന്ദു മഹാസഭ ബിഹാര്‍ സംസ്ഥാന അധ്യക്ഷന്‍ രഞ്ജിത് ബച്ചന്‍ അക്രമിയുടെ വെടിയേറ്റ് മരിച്ചു. ലഖ്നൗവിലെ ഹസ്രത് ഗഞ്ചില്‍ സി ഡി ആര്‍ ഐ കെട്ടിടത്തിനടുത്തു വെച്ച് ഞായറാഴ്ച രാവിലെയാണ് രഞ്ജിത്തിന് വെടിയേറ്റത്. ഗോരഖ് പൂരിലാണ് രഞ്ജിത്ത് ബച്ചന്റെ വീട്.

ബൈക്കിലെത്തിയ അക്രമി രഞ്ജിത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തലയില്‍ ഒന്നിലേറെ തവണ വെടിയേറ്റ രഞ്ജിത് തല്‍ക്ഷണം തന്നെ മരിച്ചു. രഞ്ജിത്തിനൊപ്പമുണ്ടായിരുന്ന സഹോദരനും വെടിയേറ്റിട്ടുണ്ട്. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു.  ഉത്തര്‍പ്രദേശിന്റെ തലസ്ഥാന നഗരിയില്‍ അതിരാവിലെയുണ്ടായ വെടിവെയ്പ്പ് പ്രദേശത്തെ സംഘര്‍ഷഭരിതമാക്കി.

Vishva Hindu Mahasabha leader shot in head during morning walk in Lucknow, News, Politics, Gun attack, Injured, Hospital, Treatment, attack, Obituary, Dead, Police, Probe, National.

'മൃതദേഹം രഞ്ജിത് ബച്ചന്റേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രഭാത സവാരിക്കിറങ്ങിയ അദ്ദേഹത്തെ ബൈക്കിലെത്തിയ അജ്ഞാതന്‍ വെടിവെക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.' ഡിസിപി ദിനേഷ് സിങ് അറിയിച്ചു.

വിശ്വ ഹിന്ദു മഹാസഭയിലെത്തും മുമ്പ് സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു രഞ്ജിത്.

Keywords: Vishva Hindu Mahasabha leader shot in head during morning walk in Lucknow, News, Politics, Gun attack, Injured, Hospital, Treatment, attack, Obituary, Dead, Police, Probe, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?