സ്‌കൂള്‍ ബസില്‍ നിന്നിറങ്ങിയ വിദ്യാര്‍ത്ഥി കാലിടറി വീണ് അതേ ബസിന്റെ ടയര്‍ കിയിറങ്ങി മരിച്ചു; സംഭവം പേരാവൂരില്‍

കണ്ണൂര്‍: (www.kvartha.com 26.02.2020) ഇരിട്ടിക്കടുത്ത പേരാവൂരില്‍ സ്‌കൂള്‍ ബസില്‍ നിന്നിറങ്ങിയ വിദ്യാര്‍ത്ഥി അതേ ബസ് കയറി തന്നെ മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ ദാരുണമായ അപകടമുണ്ടായത്. പേരാവൂര്‍ പുതുശ്ശേരിയിലെ പുത്തന്‍പുരയില്‍ ഫൈസലിന്റെ മകന്‍ മുഹമ്മദ് റഫാന്‍ (5) ആണ് ദാരുണമായി മരിച്ചത്.

കാഞ്ഞിരപ്പുഴ പാലത്തിന് സമീപം ചൊവ്വാഴ്ച വൈകിട്ട് 4.30 മണിയോടെയാണ് അപകടം. പേരാവൂര്‍ ശാന്തി നികേതന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് റഫാന്‍. സഹോദരനോടൊപ്പം ബസിറങ്ങുമ്പോള്‍ അബദ്ധത്തില്‍ കാലിടറി വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Boy crushed to death after getting off school bus, Kannur, News, Local-News, Accidental Death, Injured, Hospital, Treatment, Student, Brother, School, Kerala

അതേ സ്‌കൂള്‍ ബസിന്റെ പിന്‍ടയര്‍ കയറിയാണ് കുട്ടി മരിച്ചത്. നാട്ടുകാര്‍ ഉടന്‍ തന്നെ കുട്ടിയെ തൊട്ടടുത്തെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. സംസ്‌കാരം പിന്നീട് നടക്കും.

Keywords: Boy crushed to death after getting off school bus, Kannur, News, Local-News, Accidental Death, Injured, Hospital, Treatment, Student, Brother, School, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?