കണ്ണൂര്‍ വിമാനത്താവള വികസനം: മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു: വിദേശ വിമാന കമ്പനി പ്രതിനിധികള്‍ക്കും ക്ഷണം

കണ്ണൂര്‍: (www.kvartha.com 10.02.2020) കണ്ണൂര്‍ രാജ്യാന്തരവിമാനത്താവളത്തിന്റെ വികസനം സാധ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര യോഗം വിളിച്ചു. മാര്‍ച്ച് ആദ്യവാരമാണ് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അടിയന്തര യോഗം നടക്കുക.

കണ്ണൂര്‍ വിമാനത്താവള വികസനം സ്തംഭനാവസ്ഥയിലായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് അടിയന്തര യോഗം വിളിച്ചത്. കേന്ദ്ര വ്യോമയാന സെക്രട്ടറി, വിദേശ വിമാന കമ്പനി പ്രതിനിധികള്‍ എന്നിവരെ മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പര്യപ്രകാരം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ക്ഷണിച്ചിട്ടുണ്ട്.

Kannur airport development: CM convenes emergency meeting, Kannur, News, Airport, Meeting, Chief Minister, Pinarayi vijayan, Foreigners, Thiruvananthapuram, Flights, Kerala, Business

കണ്ണൂര്‍ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചു ചേര്‍ക്കുന്ന മൂന്നാമത്തെ യോഗമാണിത്. നേരത്തെ രണ്ടു തവണ തിരുവനന്തപുരത്ത് യോഗം ചേര്‍ന്നിരുന്നു. ഇത്തവണ വിമാന താവളത്തില്‍ തന്നെയാണ് യോഗം നടക്കുക.

കണ്ണൂരിനെ എയര്‍ കാര്‍ഗോ ഹബ്ബായി മാറ്റുക, ഇ-വിസ സമ്പ്രദായം കൊണ്ടുവരിക, കൂടുതല്‍ വിദേശ വിമാന സര്‍വിസുകള്‍ നടത്തുക തുടങ്ങിയ ഒട്ടേറെ അജണ്ടകള്‍ യോഗത്തിനുണ്ട്. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും വിദേശ വിമാന കമ്പനികള്‍ സര്‍വീസ് നടത്താത്തതിന്റെ പ്രധാന കാരണം കേന്ദ്ര അനുമതിയില്ലാത്തതാണ്.

കേന്ദ്ര വ്യോമയാന സെക്രട്ടറി പങ്കെടുക്കുന്ന യോഗത്തില്‍ ഈക്കാര്യം മുഖ്യമന്ത്രി ഉന്നയിക്കും. കണ്ണൂര്‍ വിമാനത്താവളത്തിലെ സൗകര്യങ്ങള്‍ സംബന്ധിച്ച് കേന്ദ്ര വ്യോമയാന സെക്രട്ടറിയേയും വിദേശ വിമാന കമ്പനി പ്രതിനിധികളെയും ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യവും യോഗം വിമാനത്താവളത്തില്‍ തന്നെ ചേരുന്നതിന്റെ പിന്നിലുണ്ട്.

കണ്ണൂര്‍ വിമാനത്താവളം ഹജ്ജ് എം ബാര്‍ക്കഷന്‍ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള സാധ്യതകളും സംസ്ഥാന സര്‍ക്കാരും കിയാലും തേടിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഉന്നതതല യോഗം ചേരുന്നത്.

Keywords: Kannur airport development: CM convenes emergency meeting, Kannur, News, Airport, Meeting, Chief Minister, Pinarayi vijayan, Foreigners, Thiruvananthapuram, Flights, Kerala, Business.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?