കൊറോണ വൈറസ് ബാധ; യുഎഇയില്‍ ഇന്ത്യന്‍ പൗരന് രോഗം സ്ഥിരീകരിച്ചു
അബൂദബി: (www.kvartha.com 11.02.2020) കൊറോണയുടെ പശ്ചാത്തലത്തില്‍ ലോകം അതീവ ജാഗ്രതയില്‍ തുടരവെ യുഎഇയില്‍ ഇന്ത്യന്‍ പൗരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. നേരത്തേ കൊറോണ വൈറസ് ബാധിച്ചയാളുമായി അടുത്തിടപഴകിയ ആള്‍ക്കാണ് ഇപ്പോള്‍ കൊറോണ സ്ഥിരീകരിച്ചത്. ആദ്യമായാണ് യുഎഇയില്‍ ഒരു ഇന്ത്യന്‍ പൗരന് കൊറോണ കണ്ടെത്തുന്നത്.
ഇതോടെ യുഎഇയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി. അതേസമയം ഇന്ത്യന്‍ പൗരന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കൊറോണ ബാധയെ തുടര്‍ന്ന് യുഎഇയില്‍ ചികിത്സയിലായിരുന്ന 73കാരി സുഖം പ്രാപിച്ചതായും മന്ത്രാലയം വ്യക്തമാക്കി. ഒരാള്‍ സുഖം പ്രാപിച്ചത് ഏറെ ആത്മവിശ്വാസം നല്‍കുന്നുവെന്നും ഇപ്പോള്‍ യുഎഇയില്‍ ചികിത്സയിലുള്ള എല്ലാവരും ഉടന്‍ തന്നെ രോഗത്തെ അതിജീവിക്കുമെന്നാണ് പ്രതീക്ഷയെന്നും അധികൃതര്‍ പറഞ്ഞു.
അതേസമയം കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ തിങ്കളാഴ്ച മാത്രം മരിച്ചത് 108 പേര്‍. ഇതോടെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1016 ആയതായി അധികൃതര്‍ അറിയിച്ചു. 2478 പേര്‍ക്കാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ കൊറോണ ബാധിതരുടെ എണ്ണം 42,638 ആയി ഉയര്‍ന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 400 ഓളം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
Keywords: Abu Dhabi, News, Gulf, World, Health, Treatment, Indian expat, Coronavirus, Infect, UAE, Indian expat found infected of coronavirus in UAE

Powered by Info News For You

Comments
Post a Comment