പോലീസ് മുന്നറിയിപ്പ് അവഗണിച്ച് കടലില്‍ ഇറങ്ങി; വിവാഹവാര്‍ഷികത്തിന്റെ ആഘോഷത്തിനിടെ യുവതി തിരയില്‍പ്പെട്ട് മരിച്ചു

ചെന്നൈ: (https://ift.tt/2OGynfz) രണ്ടാം വിവാഹവാര്‍ഷികത്തിന് കടലിലിറങ്ങി മോതിരം മാറുന്നതിനിടെ തിരയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. വെല്ലൂര്‍ സ്വദേശി വിഗ്‌നേഷിന്റെ ഭാര്യ വേണി ഷൈലയാണ് (27) മരിച്ചത്. കരയിലേക്ക് ഓടിക്കയറിയതിനാല്‍ ഭര്‍ത്താവ് രക്ഷപ്പെട്ടു. ചെന്നൈ പാലവാക്കം ബീച്ചില്‍ കഴിഞ്ഞദിവസം അര്‍ധരാത്രിയായിരുന്നു സംഭവം.

News, National, India, Chennai, Dies, Celebration, Anniversary, Women, Police, Women Died While Celebrating Wedding Anniversary

കഴിഞ്ഞ ദിവസം ഇവരുടെ വിവാഹവാര്‍ഷികമായിരുന്നു. ഇതിന്റെ ആഘോഷത്തിനായാണ് വെല്ലൂരില്‍നിന്ന് ഇവര്‍ ചെന്നൈയിലെത്തിയത്. നീലാങ്കരയിലെ സുഹൃത്തിന്റെ വീട്ടില്‍ താമസിച്ച ദമ്പതിമാര്‍ സുഹൃത്തുക്കള്‍ക്ക് രാത്രിയില്‍ അത്താഴവിരുന്ന് നല്‍കി. ഇതിനുശേഷം അഞ്ചുകാറുകളിലായി സംഘം പാലവാക്കം ബീച്ചിലെത്തി.

എന്നാല്‍ തിരയടിക്കുന്നതിനാല്‍ കടലില്‍ ഇറങ്ങരുതെന്ന് സംഘത്തിന് പോലീസ് നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം വിവാഹവാര്‍ഷികമാണെന്നും ആഴത്തിലേക്ക് പോവാതെ ഫോട്ടോയെടുത്തശേഷം തിരികെ കയറുമെന്നും ഇവര്‍ അറിയിച്ചു.

പിന്നീട് അര്‍ധരാത്രിയോടടുത്തപ്പോള്‍ കേക്ക് മുറിച്ചശേഷം ഫോട്ടോയെടുക്കുന്നതിനായി വിഗ്‌നേഷും വേണിയും കടലിലിറങ്ങി. വെള്ളത്തില്‍നിന്ന് മോതിരം മാറുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ബന്ധുക്കളും സുഹൃത്തുക്കളും ക്യാമറയുമായി തീരത്ത് നിന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായിവന്ന വലിയ തിരയില്‍പ്പെട്ട് വേണി വെള്ളത്തിലേക്ക് വീണത്. വിഗ്‌നേഷ് കരയിലേക്ക് ഓടിക്കയറിയെങ്കിലും വേണിയെ കാണാതായി.

പോലീസെത്തി മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കടലില്‍ തിരച്ചില്‍ നടത്തിയെങ്കിലും പുലര്‍ച്ചയോടെ യുവതിയുടെ മൃതദേഹം സമീപത്തുള്ള കൊട്ടിവാക്കം ബീച്ചില്‍ തീരത്തടിയുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം വെല്ലൂരിലേക്ക് കൊണ്ടുപോയി. സംഭവത്തില്‍ നീലാങ്കര പോലീസ് കേസ് രജിസ്റ്റര്‍ചെയ്തു.

വേണി വെല്ലൂര്‍ സി എം സി ആശുപത്രിയില്‍ നഴ്സായിരുന്നു. ദമ്പതിമാര്‍ക്ക് ഒരുവയസ്സുള്ള ആണ്‍കുട്ടിയുണ്ട്.
 
Keywords: News, National, India, Chennai, Dies, Celebration, Anniversary, Women, Police, Women Died While Celebrating Wedding Anniversary


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?