പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് അവതരണത്തില്‍ പ്രവാസികള്‍ക്കായി വമ്പന്‍ പദ്ധതികള്‍; ബജറ്റില്‍ വകയിരുത്തിയത് 90 കോടി രൂപ; മടങ്ങിവരുന്ന പ്രവാസികള്‍ക്കായി പ്രത്യേക പദ്ധതി ആവിഷ്‌കരിക്കുമെന്നും ധനമന്ത്രി
തിരുവനന്തപുരം: (www.kvartha.com 07.02.2020) പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് അവതരണത്തില്‍ പ്രവാസികള്‍ക്കായി വമ്പന്‍ പദ്ധതികളുമായി ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാന പ്രവാസി വകുപ്പിന് ബജറ്റില്‍ 90 കോടി രൂപയാണ് വകയിരുത്തിയത്. മടങ്ങിവരുന്ന പ്രവാസികള്‍ക്കായും പ്രത്യേക പദ്ധതി ആവിഷ്‌കരിക്കുമെന്ന് ധനമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്. ഇതിനായി സ്വാഗതം പദ്ധതി ആവിഷ്‌കരിക്കുമെന്നും ബജറ്റില്‍ പറയുന്നു.
നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന് ബജറ്റില്‍ രണ്ട് കോടി രൂപ നീക്കിവെച്ചിട്ടുണ്ടെന്നും ഐസക്ക് പ്രഖ്യാപിച്ചു. വിദേശജോലി ലക്ഷ്യമിടുന്ന നഴ്‌സമാര്‍ക്കായും ബജറ്റില്‍ പ്രത്യേക കോഴ്‌സ് അനുവദിച്ചിട്ടുണ്ട്. 1000 നഴ്‌സുമാര്‍ക്കായി ക്രാഷ് കോഴ്‌സ് നടപ്പാക്കുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം. ഇതിനായി അഞ്ച് കോടി ബജറ്റില്‍ നീക്കിവച്ചിട്ടുണ്ടെന്നും ഐസക്ക് പറയുന്നു.
Keywords: Centre 'strangulating' Kerala by denying funds: Thomas Isaac, Thiruvananthapuram, News, Budget, Budget meet, Business, Minister, Declaration, Nurses, Kerala.

Powered by Info News For You

Comments
Post a Comment