കാന്‍സറാണെന്ന സംശയവുമായി 67കാരന്‍ മരക്കഷണവുമായി വേദന തിന്നത് 83 ദിവസം; ഒടുവില്‍ കണ്ണില്‍ തറച്ചു കയറിയ നാല് സെന്റിമീറ്റര്‍ നീളമുള്ള കമ്പ് നീക്കം ചെയ്തു

കോഴിക്കോട്: (https://ift.tt/3aabt8Q) വയനാട് പുല്‍പ്പള്ളി സ്വദേശി മരക്കഷണവുമായി വേദന തിന്നത് 83 ദിവസം. കോഴിക്കോട് കോംട്രസ്റ്റ് ആശുപത്രിയിലെത്തിയ 67-കാരന്റെ കണ്ണില്‍നിന്ന് നാല് സെന്റീമീറ്റര്‍ നീളമുള്ള മരക്കഷണം നീക്കം ചെയ്തു.

News, Kerala, Kozhikode, Hospital, Doctor, Cancer, 4 cm Long Stick, Which had been Tapped into the Eye, was Removed

കഴിഞ്ഞവര്‍ഷം ഡിസംബര്‍ അഞ്ചിന് ഇദ്ദേഹം മരച്ചില്ലയിലേക്ക് വീണ് കണ്‍തടത്തില്‍ ചെറിയൊരു മുറിവ് പറ്റിയിരുന്നു. വിവിധ കണ്ണാശുപത്രികളില്‍ ചികിത്സതേടിയെങ്കിലും കണ്ണിനുണ്ടായ പഴുപ്പിനും വേദനയ്ക്കും ശമനമുണ്ടായില്ല. കാന്‍സറാണെന്ന സംശയപ്രകാരം പലയിടങ്ങളില്‍നിന്നും ബയോപ്‌സി ടെസ്റ്റിനു പോലും നിര്‍ദേശിക്കുകയുണ്ടായി.

ഒടുവില്‍ കോംട്രസ്റ്റ് ചാരിറ്റബിള്‍ ട്രസ്റ്റ് കണ്ണാശുപത്രിയിലെത്തി ബുധനാഴ്ച നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് നാല് സെന്റീമീറ്റര്‍ നീളമുള്ള മരക്കഷണം പുറത്തെടുത്തത്.

ചീഫ് സര്‍ജന്‍ ഡോ. ലൈലാ മോഹനും അനസ്‌തെറ്റിസ്റ്റ് ഡോ. ദ്വിദീപ് ചന്ദ്രനും ഒരു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് മരക്കഷണം പുറത്തെടുത്തത്. രോഗിയുടെ കാഴ്ചയ്ക്ക് തകരാര്‍ സംഭവിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Keywords: News, Kerala, Kozhikode, Hospital, Doctor, Cancer, 4 cm Long Stick, Which had been Tapped into the Eye, was Removed


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?