ചെന്നൈ- മംഗളുരു സൂപ്പര്‍ ഫാസ്റ്റിലും മലബാര്‍ എക്സ്പ്രസിലും വന്‍ കൊള്ള; ഡയമണ്ടും സ്വര്‍ണാഭരണങ്ങളും അടക്കം 60 ലക്ഷത്തിലധികം കവര്‍ന്നു

കണ്ണൂര്‍: (https://ift.tt/31zky7Q) ചെന്നൈ- മംഗളുരു സൂപ്പര്‍ ഫാസ്റ്റിലും മലബാര്‍ എക്സ്പ്രസിലും വന്‍ കവര്‍ച്ച. രണ്ടു ട്രെയിനുകളിലുമായി 60 ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണമാണ് കവര്‍ന്നത്.

ചെന്നൈ- മംഗളുരു സൂപ്പര്‍ ഫാസ്റ്റില്‍നിന്ന് ചെന്നൈ സ്വദേശിയുടെ 25 ലക്ഷം രൂപ വിലമതിക്കുന്ന ഡയമണ്ട് അടക്കം മോഷണം പോയി.

തിരുവനന്തപുരം-മംഗളൂരു മലബാര്‍ എക്സ്പ്രസില്‍ നിന്ന് 15 പവന്‍ കവര്‍ന്നു. പയ്യന്നൂര്‍ സ്വദേശിയുടെ സ്വര്‍ണമാണ് മോഷ്ടിക്കപ്പെട്ടത്.

 News, Kerala, Kannur, Train, Theft, Robbery, Gold, Diamonds, Train Robbery: 40 Lakh Worth Gold was Stolen

വടകരയില്‍ എത്തിയപ്പോഴാണ് മലബാര്‍ എക്‌സ്പ്രസില്‍ മോഷണം നടന്നത്. തീരൂരില്‍ എത്തിയപ്പോഴാണ് ചെന്നൈ-മംഗളൂരു എക്‌സ്പ്രസില്‍ മോഷണം നടന്നത്.

ഒരേ ദിശയിലേക്ക് സഞ്ചരിക്കുന്ന രണ്ടു ട്രെയിനുകളിലാണ് കവര്‍ച്ച നടന്നിരിക്കുന്നത്. രണ്ടു കവര്‍ച്ചകള്‍ക്കു പിന്നിലും ഒരേ സംഘമാണോ എന്ന കാര്യത്തില്‍ പോലീസില്‍ സംശയങ്ങളുണ്ട്.

ഏറ്റവും വലിയ കവര്‍ച്ച സംഭവിച്ചത് ചെന്നൈ സൂപ്പര്‍ഫാസ്റ്റിലാണ്. മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് വന്ന ചെന്നൈ സ്വദേശി പൊന്നിമാരന്റെ സ്വര്‍ണവും ഡയമണ്ടും പണവും ഉള്‍പ്പടെ 25 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.

എ സി കംപാര്‍ട്ട്മെന്റിലായിരുന്നു പൊന്നിമാരന്‍ സഞ്ചരിച്ചിരുന്നത്. ഇവിടെ വച്ചാണ് മോഷണം നടന്നിരിക്കുന്നത്. ഇയാള്‍ റെയില്‍വേ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച അന്വേഷണം പോലീസ് തുടങ്ങിക്കഴിഞ്ഞു.

മലബാര്‍ എക്സപ്രസില്‍ കവര്‍ച്ചക്കിരയായത് പയ്യന്നൂര്‍ സ്വദേശിയാണ്. ഇയാള്‍ ഇതേ ട്രെയിനില്‍ തന്നെയാണ് ഉള്ളത്. പയ്യന്നൂര്‍ ഇറങ്ങുന്ന ഇയാളെ കണ്ട് വിശദാംശങ്ങള്‍ ശേഖരിക്കുന്നതിനായി റെയില്‍ വേ പോലീസ് പയ്യന്നൂരിലേക്ക് തിരിച്ചിട്ടുണ്ട്. പരാതിക്കാരനെ സംബന്ധിക്കുന്ന വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

ആസൂത്രിതമായ മോഷണമാണ് നടന്നിരിക്കുന്നതെന്നാണ് പോലീസ് നിഗമനം. യാത്രക്കാരുടെ ബാഗിനകത്ത് പണവും സ്വര്‍ണവും ഉണ്ടെന്നറിയാവുന്നവരാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് കരുതുന്നു.

Keywords: News, Kerala, Kannur, Train, Theft, Robbery, Gold, Diamonds, Train Robbery: 40 Lakh Worth Gold was Stolen


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?