ചന്ദനമരങ്ങള്‍ മുറിച്ചുകടത്താന്‍ ശ്രമം; കാസര്‍കോട് സ്വദേശിയുള്‍പെടെ 5 പേര്‍ അട്ടപ്പാടിയില്‍ വനംവകുപ്പിന്റെ പിടിയില്‍
പാലക്കാട്: (https://ift.tt/31DmUCI) ചന്ദനമരങ്ങള്‍ മുറിച്ചുകടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശിയുള്‍പെടെ അഞ്ചു പേര്‍ അട്ടപ്പാടിയില്‍ വനംവകുപ്പിന്റെ പിടിയിലായി. കാസര്‍കോട് സ്വദേശി ഷീന്‍, കണ്ണൂര്‍ സ്വദേശികളായ ജിനോ, ജോസ്, അലക്‌സ്, ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്. സംഘം സഞ്ചരിച്ച വാഹനവും ചന്ദനമുട്ടികളും കസ്റ്റഡിയിലെടുത്തു.
അട്ടപ്പാടി ഗുളിക്കടവ് കാരറയില്‍ നിന്നാണ് ചന്ദന മരങ്ങള്‍ മുറിച്ചു മാറ്റി വാഹനത്തില്‍ കടത്താന്‍ ശ്രമിച്ചത്. രഹസ്യവിവരത്തെ തുടര്‍ന്ന് ഒരാഴ്ചയോളമായി പ്രദേശത്ത് രാത്രികാല പരിശോധന ശക്തമാക്കി വരികയായിരുന്നുവെന്ന് വനം വകുപ്പ് അറിയിച്ചു. മുറിച്ചുകടത്താനുളള മരങ്ങള്‍ പകല്‍സമയത്ത് കണ്ടെത്തുകയും രാത്രിയില്‍ ആയുധങ്ങളുമായി വന്ന് ചന്ദന മരങ്ങള്‍ ആഡംബര വാഹനങ്ങളില്‍ കടത്തുന്നതാണ് ഇവര്‍ ചെയ്തുവന്നിരുന്നതെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.
Keywords: Kasaragod, Kerala, news, Top-Headlines, forest, Palakkad, 5 held with sandal wood in Palakkad
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment