കനത്ത കാവലിനിടയിലും ആറളം ഫാമില്‍ വീണ്ടും മാവോവാദി സാന്നിധ്യം: ആയുധമേന്തിയ സംഘത്തിനായി തണ്ടര്‍ബോള്‍ട്ട് തെരച്ചില്‍ തുടങ്ങി; സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘം വീടുകളില്‍ കയറി ഭക്ഷണം കഴിച്ചെന്നും 5 കിലോ വീതം അരി വാങ്ങിയാണ് പോയതെന്നും നാട്ടുകാര്‍
കണ്ണൂര്‍: (www.kvartha.com 26.02.2020) ഒരിടവേളക്കുശേഷം കനത്ത കാവലിനിടയിലും ആറളം ഫാമില്‍ മാവോവാദികളെത്തി. ആയുധമേന്തിയ സംഘം ആറളം ഫാമിലെ പതിമൂന്നാം ബ് ളോക്കിലാണെത്തിയത്. തിങ്കളാഴ്ച രാത്രിയോടെയെത്തിയ സംഘത്തില്‍ രണ്ടു സ്ത്രീകളുമുണ്ടായിരുന്നുവെന്ന് ഫാം നിവാസികള്‍ പറഞ്ഞു.
പച്ച യൂണിഫോം അണിഞ്ഞ സംഘം ഫാമിലെ മൂന്ന് വീടുകളില്‍ കയറി . ഒരു വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചു. മറ്റു രണ്ടു വീടുകളില്‍ നിന്നും അഞ്ച് കിലോ വീതം അരി വാങ്ങിയാണ് സംഘം മടങ്ങിയെന്നതെന്ന് വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. ഫാമിലെത്തിയവരില്‍ ഒരാള്‍ മാവോവാദി ദാമുവാണെന്ന് വീട്ടുകാരെ ഫോട്ടോ കാണിച്ചു തിരിച്ചറിയല്‍ നടത്തിയതിനു ശേഷം പൊലീസിന് വ്യക്തമായിട്ടുണ്ട്.
ഇരിട്ടി ഡിവൈ എസ് പി സജേഷ് വാഴവളപ്പിലിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം സ്ഥലത്തെത്തി അന്വേഷണം നടത്തി. മലയോര മേഖലയിലെ ആറ് പൊലീസ് സ്റ്റേഷനുകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആറളം കൊട്ടിയൂര്‍ വനമേഖലകളില്‍ തണ്ടര്‍ബോള്‍ട്ട് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

ഒന്നര മണിക്കൂര്‍ ചെലവഴിച്ചാണ് മാവോയിസ്റ്റു സംഘം ആറളത്തു നിന്നും മടങ്ങിയത്.നേരത്തെ രണ്ടു മാസങ്ങള്‍ക്കു മുന്‍പ് കൊട്ടിയൂര്‍ അമ്പായത്തോട്ടിലും മാവോവാദികളിറങ്ങിയിരുന്നു.
Keywords: Maoists visit again in Aralam farm, Kannur, News, Local-News, Maoists, Trending, Visit, Food, Women, Natives, Police, Photo, House, Kerala.
Powered by Info News For You

Comments
Post a Comment