ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം; 56 സീറ്റുകളുമായി ആം ആദ്മി പാര്‍ട്ടി മുന്നില്‍; തൊട്ടുപിന്നാലെ 14 സീറ്റുമായി ബി ജെ പി

ന്യൂഡെല്‍ഹി: (www.kvartha.com 11.02.2020) ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ 70 സീറ്റുകളില്‍ 56 സീറ്റുകളുമായി മുഖ്യമന്ത്രി കൈജ് രിവാളിന്റെ ആം ആദ്മി പാര്‍ട്ടി ലീഡുചെയ്യുന്നു. തൊട്ടുപിന്നാലെ 14 സീറ്റുമായി പ്രധാനമന്ത്രി നേരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി തിരിച്ചുവരവിന്റെ പാതയില്‍. തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ് സൈറ്റില്‍ ആണ് ഇക്കാര്യം പറയുന്നത്.

2015 ലെ തെരഞ്ഞെടുപ്പില്‍ 70 ല്‍ 67 സീറ്റും എഎപി തൂത്തുവാരിയിരുന്നു. ബിജെപി മൂന്നു സീറ്റാണു നേടിയത്. 1998 മുതല്‍ തുടര്‍ച്ചയായി മൂന്നു തവണ അധികാരത്തിലെത്തിയ കോണ്‍ഗ്രസ് ആകട്ടെ കഴിഞ്ഞ തവണ ഒരു സീറ്റില്‍ പോലും ജയിച്ചില്ല.

Delhi election result LIVE: AAP leading in 56 seats, BJP in 14, says EC, News, New Delhi, Delhi-Election-2020, Result, Website, Election Commission, Politics, BJP, Congress, National

ഒരു മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ എ എ പി സീറ്റ് ബിജെപി പിടിച്ചെടുത്തതോടെ, സഭ പിരിച്ചുവിടുമ്പോള്‍ 664 എന്നതായിരുന്നു കക്ഷിനില. ശനിയാഴ്ച നടന്ന വോട്ടെടുപ്പില്‍ 62.59% ആണു പോളിങ്. ഫെബ്രുവരി എട്ടിനാണ് ഡെല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടന്നത്.

അതേസമയം കോണ്‍ഗ്രസിന് ശക്തമായ തിരിച്ചടിയാണ് തെരഞ്ഞെടുപ്പില്‍ നേരിടേണ്ടി വന്നത്.  കോണ്‍ഗ്രസ് ഒരു സീറ്റില്‍ ലീഡ് ചെയ്‌തെങ്കിലും പിന്നീടത് നഷ്ടമായി.

Keywords: Delhi election result LIVE: AAP leading in 56 seats, BJP in 14, says EC, News, New Delhi, Delhi-Election-2020, Result, Website, Election Commission, Politics, BJP, Congress, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?