ഡല്‍ഹി വീണ്ടും ആംആദ്മിക്കൊപ്പം: 50 സീറ്റുകളില്‍ ലീഡ്

ഡല്‍ഹി (www.evisionnews.co) നിയമസഭാ തെരഞ്ഞെടുപ്പില്‍ 50 സീറ്റുകളില്‍ ലീഡുയര്‍ത്തി മുന്നേറുകയാണ് ആംആദ്മി പാര്‍ട്ടി. ന്യൂദല്‍ഹി മണ്ഡലത്തില്‍ ആംആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അരവിന്ദ് കെജ്രിവാള്‍ 2,026 വോട്ടുകള്‍ക്ക് മുന്നേറുകയാണ്. ബി.ജെ.പിയുടെ സുനില്‍ യാദവും കോണ്‍ഗ്രസിന്റെ രോമേഷ് സഭാര്‍വലുമായിരുന്നു കെജ്രിവാളിനെതിരെ മത്സരിച്ചത്. 

ഡല്‍ഹിയില്‍ ആംആദ്മി മാത്രമായിരുന്നു തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരുന്നത്. ന്യൂഡല്‍ഹി ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതാണ് ന്യൂദല്‍ഹി നിയമസഭാ മണ്ഡലവും. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലം ബി.ജെ.പിക്കൊപ്പമായിരുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?