മത്സ്യത്തൊഴിലാളികള്‍ക്കും പട്ടിക വിഭാഗങ്ങള്‍ക്കും 40,000 വീടുകള്‍; 12,000 പൊതു ശൗചാലയങ്ങള്‍ നിര്‍മിക്കും

തിരുവനന്തപുരം: (www.kvartha.com 07.02.2020) മത്സ്യത്തൊഴിലാളികള്‍ക്കും പട്ടിക വിഭാഗങ്ങള്‍ക്കും 40,000 വീടുകള്‍ അനുവദിക്കുമെന്ന് സംസ്ഥാന ബജറ്റ് അവതരണത്തില്‍ ധനമന്ത്രി തോമസ് ഐസക്ക്. 12,000 പൊതു ശൗചാലയങ്ങള്‍ നിര്‍മിക്കും. പ്രാദേശിക സംരംഭങ്ങളിലൂടെ തൊഴിലുകള്‍ ഉറപ്പാക്കും.

പൊതുമേഖലാ സ്ഥാപനങ്ങളുടെ വികസനത്തിന് 280 കോടി രൂപ വകയിരുത്തി. ജനകീയാസൂത്രണം കാല്‍ നൂറ്റാണ്ട് പിന്നിടുന്ന സാഹചര്യത്തില്‍ ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യും.

40,000 homes for fishermen and Scheduled Tribes, Fishermen, House, Budget meet, Budget, Minister, Business, Alappuzha, River, Temple, Nurse, Kerala, News

നദീ പുനരുജ്ജീവന പദ്ധതികള്‍ക്ക് 20 കോടി വകയിരുത്തി. ക്ലീന്‍ കേരള കമ്പനിക്ക് 20 കോടി. ആലപ്പുഴയ്ക്ക് പൈതൃക നഗരമായി പുനര്‍ജന്മം നല്‍കും. അമ്പലപ്പുഴ, ചേര്‍ത്തല മേഖലകളെ വിശപ്പുരഹിത മേഖലകളാക്കും. മുസിരിസ് പദ്ധതി ഈ വര്‍ഷം രാജ്യത്തിന് സമര്‍പ്പിക്കും.

നഴ്‌സിങ് പരിശീലനത്തിന് അഞ്ചു കോടി രൂപ വകയിരുത്തി. ക്ഷേത്രപുനരുദ്ധാരണത്തിന് 5 കോടി. 'തത്വമസി' ഹെറിറ്റേജ് ടൂറിസം പദ്ധതി നടപ്പാക്കും. ഇടുക്കി പാക്കേജ് 1000 കോടി. കാസര്‍കോട് പാക്കേജ് 90 കോടി
റബര്‍ പാര്‍ക്ക് ഈ വര്‍ഷം സ്ഥാപിക്കും. ഒന്നാം ഘട്ടം വെള്ളൂര്‍ ന്യൂസ് പ്രിന്റിലെ 500 ഏക്കറില്‍.

Keywords: 40,000 homes for fishermen and Scheduled Tribes, Fishermen, House, Budget meet, Budget, Minister, Business, Alappuzha, River, Temple, Nurse, Kerala, News.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?