രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വീട്ടില്‍ വനംവകുപ്പ് റെയ്ഡ്; കറിവച്ചതും അല്ലാത്തതുമായ 3 കിലോ കലമാനിറച്ചി കണ്ടെത്തി, മരുതോം വനത്തില്‍ മൃഗവേട്ട വര്‍ദ്ധിച്ചതായി സംശയം
രാജപുരം: (https://ift.tt/36ZxFAf) രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വീട്ടില്‍ വനംവകുപ്പ് റെയ്ഡ്. കറിവച്ചതും അല്ലാത്തതുമായ മൂന്നു കിലോ കലമാനിറച്ചി കണ്ടെത്തി. ഇതോതെ മരുതോം വനത്തില്‍ മൃഗവേട്ട വര്‍ദ്ധിച്ചതായി സംശയമുയര്‍ന്നു. നേരത്തെ വെടിവച്ചു കൊന്ന കാട്ടു പോത്തിന്റെ ഇറച്ചി വാര്‍ന്നെടുത്ത് അവശിഷ്ടങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതു കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നതിനിടെയാണ് അമ്പതേക്കറിലെ പി ജെ ജയിംസിന്റെ വീട്ടില്‍ നിന്നും കലമാനിറച്ചി കണ്ടെടുത്തത്. പ്രതിയെ പിടികൂടാനായില്ല.
ബുധനാഴ്ച വൈകിട്ട് കാഞ്ഞങ്ങാട് റേഞ്ച് ഓഫീസര്‍ പി സതീശന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. നായാട്ടു സംഘത്തില്‍ അഞ്ചോളം പേര്‍ ഉണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. മരുതോം വനത്തില്‍ നിന്നാണ് കലമാനെ വെടിവച്ച് കൊന്നതെന്നും വ്യക്തമായി. പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
പനത്തടി സെക്ഷന്‍ ഫോറസ്റ്റര്‍ ടി പ്രഭാകരന്‍, മരുതോം സെക്ഷന്‍ ഓഫീസര്‍ ബി എസ് വിനോദ് കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ആര്‍ കെ രാഹുല്‍, എം പി അഭിജിത്ത്, എസ് പുഷ്പാവതി, പി അനശ്വര, ഒ എസ് ഗിരീഷ് കുമാര്‍ എന്നിവരും റെയ്ഡ് നടത്തിയ സംഘത്തിലുണ്ടായിരുന്നു.
Keywords: Kasaragod, Kerala, news, Top-Headlines, Rajapuram, forest, forest-range-officer, Investigation, Forest officers raid in House; 3 kg Deer meat seized
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment