ആണ്‍സുഹൃത്തുമായുള്ള കലഹത്തിനിടെ പൊള്ളലേറ്റു ചികിത്സയിലായിരുന്ന വിവാഹ മോചിതയും 3 കുട്ടികളുടെ അമ്മയുമായ യുവതി മരിച്ചു
മുംബൈ: (www.kvartha.com 23.02.2020) ആണ്‍സുഹൃത്തുമായുള്ള കലഹത്തിനിടെ പൊള്ളലേറ്റു ചികിത്സയിലായിരുന്ന വിവാഹമോചിതയും മൂന്നു കുട്ടികളുടെ അമ്മയുമായ യുവതി മരിച്ചു. നാസിക് സ്വദേശിയായ 30കാരിയാണ് മരിച്ചത്.
ആണ്‍സുഹൃത്തുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നുള്ള കലഹത്തിനിടെ 67 ശതമാനം പൊള്ളലേറ്റ യുവതിയെ നാസിക് ജില്ലാ സിവില്‍ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. എന്നാല്‍ നില ഗുരുതരമായതിനെ തുടര്‍ന്ന് ഞായറാഴ്ച മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി യുവതിയുടെ മുതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. സംഭവത്തില്‍ യുവതിയുടെ ആണ്‍സുഹൃത്ത് മധുകര്‍ ഭാഗ്വതിനെ (23) ഞായറാഴ്ച പൊലീസ് അറസ്റ്റു ചെയ്തിരുന്നു. യുവതിയും ആണ്‍സുഹൃത്തും തമ്മില്‍ അടുത്തിടെ വിവാഹിതരായെന്നും എന്നാല്‍ യുവാവിന്റെ കുടുംബം ഈ ബന്ധത്തെ എതിര്‍ത്തുവെന്നുമാണ് ലഭിക്കുന്ന വിവരമെന്ന് പൊലീസ് അറിയിച്ചു. തുടര്‍ന്ന് യുവാവിന് മറ്റൊരു യുവതിയുമായി വിവാഹമുറപ്പിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഇരുവരും തമ്മില്‍ കലഹമുണ്ടായി.
അഭിപ്രായവ്യത്യാസങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ ഇരുവരും നഗരത്തിലെ ഒരു ബസ് സ്റ്റാന്‍ഡില്‍ വച്ച് കണ്ടുമുട്ടി. എന്നാല്‍ കയ്യില്‍ പെട്രോളുമായാണ് യുവതി എത്തിയത്. യുവതിയുടെ കൈവശം പെട്രോള്‍ നിറച്ച കുപ്പി കണ്ട യുവാവ് ഇത് പിടിച്ചുമാറ്റുന്നതിനിടെ പെട്രോള്‍ ഇരുവരുടെയും ദേഹമാസകലമായി.
തുടര്‍ന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് തീപ്പെട്ടി ഉരച്ച് കത്തിക്കുന്നതിനിടെ അബദ്ധത്തില്‍ തനിക്കു പൊള്ളലേല്‍ക്കുകയായിരുന്നുവെന്ന് യുവതി മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു.

Keywords: Woman Who ‘Accidentally Caught Fire’ During Scuffle With Boyfriend Dies in Mumbai Hospital, Mumbai, News, Local-News, Injured, hospital, Treatment, Woman, Suicide Attempt, Threatened, Police, National.
Powered by Info News For You

Comments
Post a Comment