വിവാദങ്ങള്‍ക്ക് വിട; കെ എസ് എസ് എ പരീക്ഷ എഴുതുന്നത് 3,84,000 പേര്‍, 1534 കേന്ദ്രങ്ങള്‍; പരീക്ഷാര്‍ത്ഥികള്‍ക്ക് ആശംസകളുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: (www.kvartha.com 22.02.2020) ഏറെ വിവാദങ്ങള്‍ ഉയര്‍ത്തിവിട്ട കെഎഎസ് പരീക്ഷ 1534 കേന്ദ്രങ്ങളിലായി ശനിയാഴ്ച നടക്കുകയാണ്. സാധാരണ പിഎസ് സി പരീക്ഷയില്‍ നിന്നും വ്യത്യസ്തമായി രാവിലെയും ഉച്ചയ്ക്കുമായി രണ്ടു പരീക്ഷകള്‍ വരുന്ന ടെസ്റ്റില്‍ കേരളത്തില്‍ ഉടനീളമായി 3,84,000 പേരാണ് പങ്കെടുക്കുന്നത്.

കേരളത്തിന്റെ ആദ്യത്തെ അഡ്മിനിസ്ട്രേറ്റിവ് സര്‍വീസിന് വേണ്ടിയുള്ള പരീക്ഷയ്ക്കാണ് ഇതോടെ തുടക്കം കുറിച്ചിരിക്കുന്നത്. തടസ്സങ്ങളെല്ലാം നീക്കി കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് ആരംഭിക്കുമെന്ന് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം ഇതോടെ യാഥാര്‍ഥ്യമാകുകയാണ്.

Good luck message from Pinarayi Vijayan who writing KSSA exam, News, Education, Examination, PSC, Mobile Phone, Chief Minister, Pinarayi vijayan, Thiruvananthapuram, KSRTC, Kerala

ശനിയാഴ്ച രാവിലെ 10 മണിക്ക് ആദ്യ പരീക്ഷയും രണ്ടാം പരീക്ഷ ഉച്ചയ്ക്ക് രണ്ടു മണിക്കുമാണ് തുടങ്ങുക. ഇതിന് ശേഷം പിന്നാലെ പ്രധാന പരീക്ഷയും അഭിമുഖവും ഉണ്ടാകും. രണ്ടു മണിക്കൂറോളമാണ് പരീക്ഷയുടെ ദൈര്‍ഘ്യം. 9.45 മുതല്‍ ഹാളില്‍ പ്രവേശിപ്പിച്ചു തുടങ്ങും. ഏറെ തയ്യാറെടുത്താണ് മിക്കവരും പരീക്ഷയ്ക്കായി എത്തിയിരിക്കുന്നത്.

പരീക്ഷാ കേന്ദ്രങ്ങളില്‍ ഉദ്യോഗാര്‍ത്ഥികളുടെ നീണ്ട നിരകള്‍ തന്നെ കാണാം. രാവിലത്തെ പരീക്ഷയില്‍ പൊതുവിജ്ഞാനം ഉള്‍പ്പെടെയുള്ള ഭരണപരമായ കാര്യങ്ങളും മറ്റു വിഷയങ്ങളും ചര്‍ച്ച ചെയ്യുമ്പോള്‍ ഉച്ചകഴിഞ്ഞ് ഭാഷാ പ്രാവീണ്യം അടക്കമുള്ള പേപ്പറുകളിലാകും പരീക്ഷ നടക്കുക.

രാവിലത്തെ പരീക്ഷ എഴുതാത്തവര്‍ക്ക് ഉച്ചകഴിഞ്ഞുള്ള പരീക്ഷ എഴുതാനാകില്ല. ഇതിന്റെ ഫലം വന്നതിന് ശേഷമാണ് സിവില്‍ സര്‍വീസ് പരീക്ഷ പോലെ മെയിന്‍ പരീക്ഷയും അഭിമുഖം ഉള്‍പ്പെടെയുള്ള അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്. 2018 ല്‍ കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് രൂപികരിച്ചതിന് ശേഷം നടത്തുന്ന ആദ്യ പരീക്ഷയാണിത്.

സിവില്‍ സര്‍വീസിന്റെ കാര്യക്ഷമതയും ജനകീയതയും വളര്‍ത്തുക എന്നതാണ് കെ എ എസിലൂടെ ലക്ഷ്യമിടുന്നത്. നമ്മുടെ ഭരണനിര്‍വഹണ സംവിധാനത്തെ സംബന്ധിച്ചിടത്തോളം ഒരു പുതിയ കാല്‍വയ്പാണിത്. എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ സാധിക്കട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു.

മൊബൈല്‍ഫോണ്‍, വാച്ച്, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ ഹാളില്‍ നിരോധിച്ചിട്ടുണ്ട്. ചെറിയ ക്രമക്കേടുകള്‍ പോലും നിയമനടപടിക്ക് ഇരയാകും. തിരുവനന്തപുരം ജില്ലയില്‍ 261 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. വയനാട്ടില്‍ 30 കേന്ദ്രങ്ങളും. ഉദ്യോഗാര്‍ത്ഥികള്‍ക്കായി പ്രത്യേകം കെഎസ്ആര്‍ടിസി ബസുകളും ക്രമീകരിച്ചിട്ടുണ്ട്.

Keywords: Good luck message from Pinarayi Vijayan who writing KSSA exam, News, Education, Examination, PSC, Mobile Phone, Chief Minister, Pinarayi vijayan, Thiruvananthapuram, KSRTC, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?