38 പേര്‍ മരിക്കാനിടയായ സംഘര്‍ഷം നിയന്ത്രിക്കാന്‍ 7000 അര്‍ധസൈനികര്‍ ഡെഹിയില്‍; വ്യാജപ്രചാരണങ്ങളിലും ഊഹാപോഹങ്ങളിലും വിശ്വസിക്കരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: (www.kvartha.com 28.02.2020) 38 പേര്‍ മരിക്കാനിടയായ സംഘര്‍ഷം നിയന്ത്രിക്കാന്‍ 100 പേരുള്‍പ്പെടുന്ന 70 കമ്പനി അര്‍ധസൈനികര്‍ വടക്കു കിഴക്കന്‍ ഡെഹിയില്‍ വിന്യസിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഡെല്‍ഹി പോലീസിന്റെ നിയന്ത്രണത്തിലാണ് സുരക്ഷാവിന്യാസം. ഡെല്‍ഹി കലാപത്തെ തുടര്‍ന്ന് സംശയിക്കുന്ന 514 പേരെയാണ് ഇതുവരെ കസ്റ്റഡിയിലെടുത്തതെന്നും അന്വേഷണം പുരോഗമിക്കുമ്പോള്‍ എണ്ണം വര്‍ധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

അതേസമയം വ്യാജപ്രചാരണങ്ങളിലും ഊഹാപോഹങ്ങളിലും ആളുകള്‍ വിശ്വസിക്കരുതെന്നും സാമുദായിക സംഘര്‍ഷങ്ങളുണ്ടാക്കാന്‍ താത്പര്യപ്പെടുന്ന ഗ്രൂപ്പുകളുടെ കെണിയില്‍ വീഴരുതെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ആഭ്യന്തര സെക്രട്ടറി അജയ്കുമാര്‍ ഭല്ലയുടേയും ഡെല്‍ഹി പൊലീസ് കമ്മീഷണര്‍ അമുല്യ പട്‌നായിക്കിന്റെയും സാന്നിധ്യത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ വ്യാഴാഴ്ച രാത്രി സ്ഥിതിഗതികള്‍ വിലയിരുത്തി.

New Delhi, News, National, attack, Soldiers, Police, Report, Delhi violence, Death, Home Ministry, Delhi violence; 7000 paramilitary soldiers deployed in Delhi

ഡെല്‍ഹിയില്‍ ആകെയുള്ള 203 പൊലീസ് സ്റ്റേഷനുകളില്‍ 12 സ്റ്റേഷനുകളുടെ പരിധിയിലാണ് കലാപമുണ്ടായത്. കഴിഞ്ഞ 36 മണിക്കൂറിനിടെ കാര്യമായ അക്രമ സംഭവങ്ങളൊന്നും ഇവിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രാലയം അറിയിച്ചു.

Keywords: New Delhi, News, National, attack, Soldiers, Police, Report, Delhi violence, Death, Home Ministry, Delhi violence; 7000 paramilitary soldiers deployed in Delhi


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?