ഡെല്‍ഹി കലാപം; മരിച്ചവരുടെ എണ്ണം 34; 200 ല്‍ അധികം പേര്‍ പരിക്കേറ്റ് ചികിത്സയില്‍; ദുഃഖം രേഖപ്പെടുത്തി ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍; കനത്ത സുരക്ഷയില്‍ വടക്കു കിഴക്കന്‍ മേഖല
ന്യൂഡെല്‍ഹി: (www.kvartha.com 27.02.2020) വടക്കു കിഴക്കന്‍ ഡെല്‍ഹിയില്‍ പടര്‍ന്നു പിടിച്ച സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 34 ആയി. വ്യാഴാഴ്ച ഏഴ് പേര്‍ മരിച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയിലാണ് 30 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എല്‍ എന്‍ ജെ പി. ആശുപത്രിയില്‍ രണ്ടും ജഗ് പര്‍വേശ് ചന്ദ്ര ആശുപത്രിയില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടിരുന്നു. പരിക്കേറ്റ് ഇരുന്നൂറിലധികം പേര്‍ ചികിത്സയിലാണ്.
ഇതിനിടെ കലാപത്തില്‍ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ദുഃഖം രേഖപ്പെടുത്തി. 'ഡെല്‍ഹിയിലെ പ്രതിഷേധങ്ങളെ തുടര്‍ന്നുണ്ടായ അക്രമസഭവങ്ങളില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. ഡെല്‍ഹിയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും സമാന സാഹചര്യങ്ങളില്‍ ചെയ്തത് പോലെ സുരക്ഷാ ഏജന്‍സികള്‍ പരമാവധി സംയമനം പാലിക്കണം. അക്രമം ഒഴിവാക്കണം, സമാധാനപരമായി പ്രതിഷേധിക്കാന്‍ അവസരം നല്‍കണമെന്നും' എന്നും യുഎന്‍ സെക്രട്ടറി ജനറലിന്റെ വാക്താവ് പറഞ്ഞു.
ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ ഇന്ത്യ ഗൗരവമായ ശ്രമങ്ങള്‍ നടത്തണമെന്ന് യു എസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷനും അറിയിച്ചു. 'ഡെല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളും, ന്യൂനപക്ഷങ്ങള്‍ക്കും അവരുടെ വീടുകള്‍ക്കും കടകള്‍ക്കും ആരാധനാലയങ്ങള്‍ക്കുമെതിരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആക്രമണങ്ങളും തങ്ങള്‍ക്ക് വളരെയധികം അസ്വസ്ഥത സൃഷ്ടിക്കുന്നു.
ഉത്തരവാദിത്തമുള്ള ഏതൊരു സര്‍ക്കാരിന്റേയുംം കടമകളിലൊന്ന് പൗരന്മാര്‍ക്ക് സംരക്ഷണവും ശാരീരിക സുരക്ഷയും നല്‍കുക എന്നത്. ജനക്കൂട്ടം അക്രമത്തിലൂടെ ലക്ഷ്യമിടുന്ന മുസ്ലീങ്ങളേയും മറ്റുള്ളവരേയും സംരക്ഷിക്കാന്‍ ഗൗരവമായ ശ്രമങ്ങള്‍ നടത്താന്‍ ഞങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു' എന്നും യു എസ് അന്താരാഷ്ട്ര മതസ്വാതന്ത്യ കമ്മീഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.
അതിനിടെ കലാപം പൊട്ടിപ്പുറപ്പെട്ട വടക്കുകിഴക്കന്‍ ഡെല്‍ഹിയില്‍ കനത്ത ജാഗ്രത തുടരുന്നു. ജനജീവിതം സാധാരണ നിലയിലെത്താന്‍ ഇനിയും ദിവസങ്ങളെടുക്കും. പല മേഖലകളും ഒറ്റപ്പെട്ട നിലയിലാണ്. ഒഴിഞ്ഞുപോയ നാട്ടുകാര്‍ തിരിച്ചെത്തിയാല്‍ മാത്രമേ നാശനഷ്ടങ്ങള്‍ കൃത്യമായി കണക്കാക്കാന്‍ കഴിയൂ.
കലാപത്തെ തുടര്‍ന്ന് വിവിധ രാജ്യങ്ങള്‍ സ്വന്തം പൗരന്മാര്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കി. യു എസ്, ഫ്രാന്‍സ്, റഷ്യ എന്നീ രാജ്യങ്ങളാണ് സ്വന്തം പൗരന്മാര്‍ക്കു നിര്‍ദേശങ്ങള്‍ നല്‍കിയത്. ഇതുവരെ 106 പേര്‍ അറസ്റ്റിലായി. 18 കേസുകള്‍ എടുത്തതായി ഡെല്‍ഹി പൊലീസ് അറിയിച്ചു.
അതിനിടെ, സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി പ്രതികരിച്ചു. എല്ലാവരും സമാധാനവും സാഹോദര്യവും നിലനിര്‍ത്തണമെന്നു ട്വിറ്റര്‍ സന്ദേശത്തില്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഡെല്‍ഹി പൊലീസിനെ സുപ്രീം കോടതി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. എല്ലാം സംഭവിക്കുന്നത് പൊലീസിന്റെ കണ്‍മുന്നിലാണെന്നും പൊലീസില്‍ നവീകരണം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. ഡെല്‍ഹിയില്‍ സ്ഥിതിഗതികള്‍ അനിയന്ത്രിതമാണെന്നും സൈന്യത്തെ വിന്യസിക്കണമെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ആവശ്യപ്പെട്ടു.
Keywords: Delhi Violence Live Updates: 34 dead, over 200 injured; judge hearing communal clash case transferred, News, Politics, Trending, attack, Clash, Dead, Report, Media, Protection, Religion, National.

Powered by Info News For You

Comments
Post a Comment