റെക്കോര്‍ഡുകള്‍ തിരുത്തി കുതിപ്പു തുടരുന്നു; സ്വര്‍ണവില 31,480 രൂപയിലെത്തി

കൊച്ചി: (www.kvartha.com 22.02.2020) റെക്കോര്‍ഡുകള്‍ തിരുത്തി സ്വര്‍ണവില വീണ്ടും കുതിക്കുന്നു. ശനിയാഴ്ച പവന് 200 രൂപയാണ് ഉയര്‍ന്നത്. ഇതോടെ വില 31,480 രൂപയിലെത്തി. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് വില 3,935 രൂപയായി. കഴിഞ്ഞ നാലുദിവസത്തിനുള്ളില്‍ 1,080 രൂപയുടെ വര്‍ധനയാണ് സ്വര്‍ണത്തിനുണ്ടായത്. ഗ്രാമിന് 135 രൂപയും കൂടി.

രാജ്യാന്തര വിപണിയില്‍ വില ഉയരുന്നതാണ് കേരളത്തിലും സ്വര്‍ണവില കൂടാന്‍ കാരണം. കഴിഞ്ഞ രണ്ടു ഘട്ടങ്ങളിലായി പവന് 400 രൂപ ഉയര്‍ന്നിരുന്നു.

Gold price hit an all-time high as it reached Rs 3935, Kochi, News, Gold, Gold Price, Business, Investment, GST, Kerala

ചൈനയിലെ കൊറോണ വൈറസ് ബാധ ആഗോള വിപണിയില്‍ സൃഷ്ടിക്കുന്ന അനിശ്ചിതത്വവും രൂപയുടെ മൂല്യത്തകര്‍ച്ചയുമാണ് വില ഉയരാന്‍ കാരണം. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം സ്വര്‍ണം) ശനിയാഴ്ച 1643 ഡോളറാണ് വില. 27 ഡോളറാണ് ശനിയാഴ്ച മാത്രം ഉയര്‍ന്നത്.

രാജ്യാന്തര നിക്ഷേപകരില്‍ നിന്നുള്ള ഡിമാന്‍ഡ് ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ സ്വര്‍ണവില ഇനിയും ഉയര്‍ന്നേക്കും. ജിഎസ്ടിയും ഏറ്റവും കുറഞ്ഞ പണിക്കൂലിയും ഉള്‍പ്പെടെ ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ കേരളത്തില്‍ ഇപ്പോള്‍ 35,077 രൂപ നല്‍കണം. ഡിസൈനര്‍ ആഭരണങ്ങളുടെ വില ഇതിലും കൂടുതലാണ്.

Keywords: Gold price hit an all-time high as it reached Rs 3935, Kochi, News, Gold, Gold Price, Business, Investment, GST, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?