കൊറോണ; ചൈനീസ് സര്‍ക്കാര്‍ യഥാര്‍ത്ഥ വിവരം മറച്ചുവെക്കുന്നതായി വിദേശ മാധ്യമങ്ങള്‍; 305 പേര്‍ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം; എന്നാല്‍ കൂടുതല്‍ മരണങ്ങള്‍ നടന്നിട്ടുണ്ടാകാമെന്നാണ് വിലയിരുത്തല്‍; ചൈനക്ക് മുന്നില്‍ വാതിലുകള്‍ കൊട്ടിയടച്ച് മറ്റ് രാജ്യങ്ങള്‍; വിമാന സര്‍വീസുകള്‍ നിര്‍ത്തി; ജീവനക്കാര്‍ക്ക് കൊറോണ ഭയം; സ്റ്റോറുകളും പൂട്ടുന്നു; കോടികളിറക്കി പേടിമാറ്റാന്‍ ചൈന

ബെയ്ജിങ്: (www.kvartha.com 03.02.2020) കൊറോണ വൈറസ് ബാധ സംബന്ധിച്ചുള്ള യഥാര്‍ത്ഥ വിവരം ചൈനീസ് സര്‍ക്കാര്‍ മറച്ചുവെക്കുന്നതായി വിദേശ മാധ്യമങ്ങള്‍. ചൈനയില്‍ കൊറോണ ബാധിച്ച് ഇതുവരെ 305 പേര്‍ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. എന്നാല്‍ കൂടുതല്‍ മരണങ്ങള്‍ നടന്നിട്ടുണ്ടാകാമെന്നാണ് വിലയിരുത്തല്‍. കൊറോണ ബാധയെ തുടര്‍ന്ന് മറ്റ് രാജ്യങ്ങള്‍ ചൈനക്ക് മുന്നില്‍ വാതിലുകള്‍ കൊട്ടിയടച്ചിരിക്കയാണ്.

ഇന്തൊനീഷ്യയും വിയറ്റ്‌നാമും ഇറാനും ചൈനയിലേക്കും തിരികെയുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. ഇറാഖ് ഇതിനോടകം ചൈനക്കാര്‍ക്കു പ്രവേശനം നിഷേധിച്ചുകഴിഞ്ഞു. ബംഗ്ലാദേശും ഇന്ത്യയും ഉള്‍പ്പെടെ ചൈനയില്‍നിന്നുള്ള 'വരവിന്' ഭാഗികമായി തടയിടുകയാണ്. വൈറസ് ബാധ ഇപ്പോഴും സങ്കീര്‍ണവും ഗുരുതരവുമാണെന്ന് കഴിഞ്ഞദിവസം ഹ്യുബെ വൈസ് ഗവര്‍ണര്‍ ഷിയാവോ ജുഹ്വ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

Corona virus infections predicted to grow exponentially; first death outside China; outbreak becomes political, Beijing, China, News, Health, Health & Fitness, Health Minister, Dead, Flights, Cancelled, Economic Crisis, World

കൊറോണ വൈറസ് സൃഷ്ടിച്ച ആരോഗ്യ അടിയന്തരാവസ്ഥയ്ക്കു പിന്നാലെ രാജ്യത്തെ സാമ്പത്തിക അരക്ഷിതാവസ്ഥയില്‍ നിന്നു കരകയറ്റാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ് ചൈന. ഹ്യുബെ പ്രവിശ്യയിലെ വുഹാന്‍ നഗരത്തിലുള്ള ചന്തയില്‍ പൊട്ടിപ്പുറപ്പെട്ട വൈറസ് ഇതിനോടകം തന്നെ നിരവധി പേരുടൈ ജീവനുകള്‍ എടുത്തുകഴിഞ്ഞു.

വൈറസിനെ ഫലപ്രദമായി തടയാന്‍ എല്ലാ നടപടിയും സ്വീകരിച്ചെന്ന ചൈനയുടെ വാക്കുകേട്ട് ആദ്യ ആഴ്ചകളില്‍ മടിച്ചു നിന്നെങ്കിലും ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടനയും നിര്‍ബന്ധിതരായി. അതിനിടെ ചൈനയ്ക്കു പുറത്ത് ഇതാദ്യമായി, ഫിലിപ്പീന്‍സില്‍, കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തതോടെ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലായിരിക്കയാണു രാജ്യം.

ഫിലിപ്പീന്‍സിലെത്തിയ ചൈനയില്‍ നിന്നുള്ള നാല്‍പത്തിനാലുകാരനാണു മരിച്ചത്. ഇതോടെ പല രാജ്യങ്ങളും ചൈനയില്‍ നിന്നുള്ളവര്‍ക്കു നേരെ വാതില്‍ കൊട്ടിയടയ്ക്കുകയാണ്.

ഡിസംബര്‍ ഒന്നിനും ജനുവരി 25നും ഇടയ്ക്ക് വുഹാനില്‍ മാത്രം ഏകദേശം 75,000 പേര്‍ക്ക് വൈറസ് ബാധയേറ്റിട്ടുണ്ടാകാമെന്ന ഗവേഷക റിപ്പോര്‍ട്ട് ഹോങ്കോങ് സര്‍വകലാശാല മെഡിക്കല്‍ വിഭാഗം പുറത്തുവിട്ടതും ആശങ്കയുളവാക്കുന്നു. വൈറസ് ഭീഷണി കാരണം, ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ വാരാന്ത്യ വാര്‍ത്താസമ്മേളനം പോലും ഒഴിവാക്കി, പകരം മന്ത്രി ഓണ്‍ലൈനായിട്ടാണു മാധ്യമങ്ങളെ കണ്ടത്.

രാജ്യാന്തരതലത്തിലെ യാത്രാവിലക്കിനൊപ്പം ആഭ്യന്തര വിപണിയിലെ അടച്ചുപൂട്ടലുകളുമായതോടെയാണു സാമ്പത്തികനിലയ്ക്കു കോട്ടം തട്ടാതെ ഭദ്രമാക്കാനുള്ള ശ്രമം ചൈന ആരംഭിച്ചത്. രാജ്യത്ത് 14,380 പേര്‍ക്കാണ് ഇതിനോടകം കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ശനിയാഴ്ച മാത്രം രോഗം സ്ഥിരീകരിച്ചത് 3100 പേര്‍ക്ക്. രോഗികളുടെ എണ്ണത്തില്‍ ഇന്നേവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും വലിയ കുതിച്ചുകയറ്റമായിരുന്നു അത്. 24 രാജ്യങ്ങളിലായി ഇതിനോടകം 171 പേര്‍ക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ത്യയുള്‍പ്പെടെ മിക്ക രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ ചൈനയില്‍ നിന്നു തിരികെയെത്തിക്കാനുള്ള ശ്രമത്തിലാണ്. ചൈനയിലേക്കുള്ള യാത്ര ഇന്ത്യ വിലക്കിക്കഴിഞ്ഞു. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെങ്കിലും ചൈനയിലേക്കു യാത്രാവിലക്കോ വ്യാപാരവിലക്കോ ആവശ്യമില്ലെന്നാണ് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കുന്നത്. ഇത്തരം നീക്കങ്ങളിലൂടെ വിവിധ രാജ്യങ്ങള്‍ തെറ്റായ സന്ദേശമാണു നല്‍കുന്നതെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയവും പരാതിപ്പെടുന്നു.

ഇന്ത്യയോടുള്‍പ്പെടെ അവര്‍ ആശങ്ക പങ്കുവച്ചിട്ടുമുണ്ട്. എന്നാല്‍ അടുത്തകാലത്ത് ചൈന സന്ദര്‍ശിച്ച വിദേശികള്‍ക്കുള്‍പ്പെടെ വിലക്ക് ഏര്‍പ്പെടുത്തിയതില്‍ ഉറച്ചുനില്‍ക്കുകയാണു സിംഗപ്പൂരും ഓസ്‌ട്രേലിയയും. വിസ വിലക്കുമായി റഷ്യയുമുണ്ട്. പൗരന്മാരെ മൂന്ന്, നാല് തീയതികളിലായി തിരികെയെത്തിക്കാന്‍ സൈനികവിമാനങ്ങളാണു റഷ്യ സജ്ജമാക്കിയത്.

അതിനിടെ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് പൗരന്‍മാര്‍ക്ക് ഇ-വിസ നല്‍കുന്നത് കേന്ദ്രസര്‍ക്കാരും നിര്‍ത്തിവച്ചു. ചൈനയില്‍ താമസമാക്കിയ വിദേശികള്‍ക്കും ഇ വിസ നല്‍കില്ല. വൈറസ് ബാധ നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് തീരുമാനം.

അതിനിടെ കേരളത്തില്‍ വീണ്ടും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ചൈനയില്‍ നിന്നുമെത്തിയ യുവാവിനാണ് കൊറോണ ബാധ. നിലവില്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് രോഗിയെ പാര്‍പ്പിച്ചിരിക്കുന്നത്. വിദ്യാര്‍ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും കൃത്യമായ പരിശോധനാ ഫലം വൈകുന്നേരത്തോടെയേ ലഭിക്കുകയുള്ളൂവെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു.

വൈറസ് ബാധയെ ചെറുക്കാന്‍ ജാഗ്രത പാലിക്കണമെന്നും നിരീക്ഷണത്തിലുള്ളവര്‍ 28 ദിവസം മറ്റുള്ളവരുമായി അടുത്തിടപഴകരുതെന്നും മന്ത്രി നിര്‍ദേശം നല്‍കി.

ചൈനയില്‍ നിന്നുള്ള എല്ലാ യാത്രക്കാരെയും ഫിലിപ്പീന്‍സും വിലക്കി. നേരത്തേ ഹ്യുബെയില്‍നിന്നുള്ളവര്‍ക്കു മാത്രമായിരുന്നു വിലക്ക്. ജപ്പാനും ജര്‍മനിയും ഇന്തൊനീഷ്യയും തങ്ങളുടെ പൗരന്മാരെ തിരികെയെത്തിക്കുന്നത് തുടരുന്നു. ഹ്യുബെയില്‍ നിന്നുള്ളവര്‍ക്ക് ജപ്പാനില്‍ വിലക്കുമുണ്ട്. സമാനമായ വിലക്ക് ചൊവ്വാഴ്ച മുതല്‍ ദക്ഷിണ കൊറിയയിലും നിലവില്‍ വരും.

എന്നാല്‍ 2002-03ല്‍ ഭീഷണിയായ സാര്‍സിന്റെയത്ര പ്രശ്‌നക്കാരനല്ല കൊറോണയെന്നാണ് സര്‍ക്കാര്‍ ന്യായം. അന്ന് 8000 പേര്‍ക്കു രോഗം ബാധിച്ചതില്‍ എണ്ണൂറോളം പേരും മരിച്ചിരുന്നു. ഇത്തവണ പുതിയ കൊറോണ വൈറസ് ബാധിക്കുന്നവരുടെ എണ്ണത്തിലെ കുതിച്ചുകയറ്റം നോക്കുമ്പോള്‍ സാര്‍സിനേക്കാളും മരണസംഖ്യ കൊറോണ സൃഷ്ടിച്ചേക്കാമെന്നാണു വിലയിരുത്തല്‍.

Keywords: Corona virus infections predicted to grow exponentially; first death outside China; outbreak becomes political, Beijing, China, News, Health, Health & Fitness, Health Minister, Dead, Flights, Cancelled, Economic Crisis, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?