വുഹാനില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള ഇന്ത്യക്കാരുമായി എയര്‍ ഇന്ത്യയുടെ രണ്ടാം വിമാനവും ഡെല്‍ഹിയിലെത്തി; ചൈനയില്‍ കൊറോണ ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 304 ആയി

ഡെല്‍ഹി: (www.kvartha.com 02/02/2020) കൊറോണ വൈറസ് പടരുന്നതിനെ തുടര്‍ന്ന് ചൈനയിലെ വുഹാനില്‍ നിന്ന് ഇന്ത്യക്കാരുമായി പുറപ്പെട്ട എയര്‍ ഇന്ത്യയുടെ രണ്ടാം വിമാനം ഡെല്‍ഹിയിലെത്തി. വിദ്യാര്‍ഥികളടക്കം 323 പേരാണ് എയര്‍ ഇന്ത്യയുടെ വിമാനത്തിലുള്ളത്. ഞായറാഴ്ച പുലര്‍ച്ചെ 3.10ന് വുഹാനില്‍നിന്ന് പുറപ്പെട്ട വിമാനമാണ് ഇന്ത്യയിലെത്തിയത്. മലയാളി വിദ്യാര്‍ഥികളും വിമാനത്തിലുണ്ട്. ഇവരെ മനേസറിലെ നിരീക്ഷണ ക്യാംപിലേക്കു മാറ്റും. മാല്വദ്വീപില്‍ നിന്നുള്ള ഏഴു പേരും സംഘത്തിലുണ്ട്.

കഴിഞ്ഞ ദിവസം 324 പേരെ തിരികെ എത്തിച്ചിരുന്നു. മടങ്ങിയെത്തിയവരെ മനേസറിലെ സൈനിക ക്യാമ്പിലും കുടുംബങ്ങളെ ഐ ടി ബി പി ക്യാമ്പിലുമാണ് പാര്‍പ്പിച്ചിരിക്കുന്നത്. വിദഗ്ധ ഡോക്ടര്‍മാരുടെ പരിശോധനയ്ക്ക് ശേഷം ഞായറാഴ്ച എത്തുന്ന സംഘത്തെയും ഈ രണ്ടു കേന്ദ്രങ്ങളിലേക്ക് മാറ്റും. 14 ദിവസത്തെ നിരീക്ഷണത്തിന് ശേഷമേ ഇവരെ നാട്ടിലേക്ക് തിരികെ അയക്കൂ.

സൈന്യത്തിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ക്യാമ്പില്‍ വിദഗ്ധ ഡോക്ടര്‍മാരെയും മറ്റ് ഉദ്യോഗസ്ഥരെയും ആരോഗ്യ മന്ത്രാലയം നിയോഗിച്ചിട്ടുണ്ട്. മടങ്ങി എത്തുന്നവര്‍ ഒരു മാസത്തേക്ക് പൊതു ചടങ്ങുകളില്‍ പങ്കെടുക്കരുത് എന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, കൊറോണ ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 304 ആയി. ഞായറാഴ്ച മാത്രം 45 പേരാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്. മരിച്ചവരില്‍ ഏറെപ്പേരും ഹൂബൈ പ്രവിശ്യയില്‍ നിന്നുള്ളവരാണ്. ചൈനയിലും പുറത്തുമായി 14,499 പേര്‍ക്ക് ഇതുവരെ കൊറോണ സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു. വുഹാന്‍ പ്രഭവകേന്ദ്രമായ കൊറോണ ഇതുവരെ 27 രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്.

പുതിയതായി 2590 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതായി അധികൃതര്‍ വ്യക്തമാക്കുന്നു. 14,380പേരാണു രോഗം ബാധിച്ച് ഇപ്പോള്‍ ചികിത്സയിലുള്ളത്.



Keywords: News, National, Trending, Air India, China, World, Coronavirus: Second plane carrying 323 Indians from Wuhan to reach Delhi today


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?