3 പേരെ ഇരുത്തി ബൈക്കില്‍ കറക്കം; ഒടുവില്‍ പോലീസ് പിടിയില്‍, പിറകുവശം നമ്പര്‍ പ്ലേറ്റില്ല, മുന്‍വശത്തെ നമ്പര്‍ പ്ലേറ്റില്‍ നമ്പര്‍ ചുരണ്ടി 8 മൂന്നാക്കിയ നിലയില്‍, 9 എട്ടാക്കിയ നിലയില്‍

കാസര്‍കോട്: (https://ift.tt/2VxjQat) മൂന്നു പേരെ ഇരുത്തി ബൈക്കില്‍ കറങ്ങുകയായിരുന്ന സംഘം വാഹന പരിശോധനയ്ക്കിടെ പോലീസ് പിടിയിലായി. വെള്ളിയാഴ്ച രാവിലെ കറന്തക്കാട് വെച്ചാണ് യുവാക്കള്‍ പിടിയിലായത്. പരിശോധനയില്‍ പള്‍സര്‍ ബൈക്കിന്റെ പിറകു വശത്ത് നമ്പര്‍ പ്ലേറ്റില്ലാത്ത നിലയിലും മുന്‍ വശത്തെ നമ്പര്‍ പ്ലേറ്റില്‍ കൃത്രിമം നടത്തിയതായും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ മോഷ്ടിച്ച ബൈക്കാണെന്ന സംശയം ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

മുന്‍വശത്തെ നമ്പര്‍ പ്ലേറ്റിലെ നമ്പര്‍ ചുരണ്ടി എട്ട് എന്നുള്ളത് മൂന്ന് എന്നാക്കിയ നിലയിലും, എട്ട് എന്നുള്ളത് പൂജ്യമാക്കിയ നിലയിലും, ഒമ്പതിനെ എട്ടാക്കിയ നിലയിലും കണ്ടെത്തി. ചോദ്യം ചെയ്യലില്‍ ബൈക്ക് വാടകയ്‌ക്കെടുത്തതാണെന്നാണ് യുവാവ് പോലീസിനോട് വെളിപ്പെടുത്തിയത്.

ഇത്തരത്തില്‍ വ്യാജനമ്പര്‍ പ്ലേറ്റുകളുമായി നിരവധി വാഹനങ്ങള്‍ ഓടുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവയെ കണ്ടെത്താന്‍ വാഹന പരിശോധന കര്‍ശനമാക്കാനും പോലീസ് തീരുമാനിച്ചു.


Keywords: Kasaragod, Kerala, news, Top-Headlines, Bike, Police, Fake number plate; Bike seized by Police
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?