പണയം വച്ച ആഭരണം എടുത്തു കൊടുക്കാത്തതിനെച്ചൊല്ലി ഭാര്യയുമായി തര്‍ക്കം; 3 വയസ്സുള്ള മകളെ യുവാവ് ടാങ്കിലെ വെള്ളത്തില്‍ മുക്കി കൊന്നു; കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ച 6 വയസുകാരന്‍ ഗുരുതരാവസ്ഥയില്‍; പ്രതി ഒളിവില്‍

നാഗര്‍കോവില്‍: (www.kvartha.com 13.02.2020) പണയം വച്ച ആഭരണം എടുത്തു കൊടുക്കാത്തതിനെച്ചൊല്ലി ഭാര്യയുമായുള്ള തര്‍ക്കത്തിനിടെ യുവാവ് മൂന്നു വയസ്സുള്ള മകളെ വീട്ടിലെ ടാങ്കിലെ വെള്ളത്തില്‍ മുക്കി കൊന്നു. കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് ആറു വയസ്സുകാരനായ മകന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നു. സംഭവത്തിനുശേഷം പ്രതി ഒളിവില്‍ പോയി.

അഞ്ചുഗ്രാമത്തിനു സമീപം മയിലാടി മാര്‍ത്താണ്ഡപുരം സ്വദേശി ചെന്തില്‍ കുമാറാണു ഭാര്യ രാമലക്ഷ്മിയുമായുള്ള കലഹത്തെ തുടര്‍ന്ന് എല്‍ കെ ജി വിദ്യാര്‍ഥിനിയായ മകള്‍ സഞ്ജനയെ ക്രൂരമായി കൊലപ്പെടുത്തിയത്. മകന്‍ ശ്യാം സുന്ദറാണ് ആശുപത്രിയിലുള്ളത്. കുട്ടി ഗുരുതരാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഒന്നര ലക്ഷം രൂപയ്ക്കു ബാങ്കില്‍ പണയം വച്ച ആഭരണങ്ങള്‍ തിരിച്ചെടുത്ത് തരാത്തതിനെച്ചൊല്ലി ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായി.

3 year old found dead in house, News, Local-News, attack, Crime, Criminal Case, Police, Probe, Hospital, Injured, Hang Self, National.

ഇതേത്തുടര്‍ന്ന് ചെന്തില്‍കുമാര്‍ പുറത്തേക്കു പോയി കുറച്ചുകഴിഞ്ഞാണു സമീപത്തെ ബന്ധുവീടിനു മുന്നില്‍ കഴുത്തില്‍ കയര്‍ മുറുകിയ നിലയില്‍ അബോധാവസ്ഥയില്‍ മകനെ കണ്ടെത്തുന്നത്. ചെന്തില്‍ കുമാര്‍ മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണു പൊലീസ് പറയുന്നത്. ബന്ധുവീട്ടില്‍ നിന്നു ചെന്തില്‍കുമാര്‍ മകനെ കൂട്ടിക്കൊണ്ടുപോകുന്നതു സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു.

അടിയന്തര ചികിത്സയ്ക്കായി മകനെ നാഗര്‍കോവിലിലുള്ള സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയ രാമലക്ഷ്മി വീട്ടിലുള്ള മകളെ നോക്കണമെന്നു സമീപവാസികളോടു ഫോണില്‍ വിളിച്ചു പറഞ്ഞു. എന്നാല്‍ സമീപവാസികളെത്തുമ്പോഴേക്കും ചെന്തില്‍കുമാര്‍ വീടു പൂട്ടി സ്ഥലം വിട്ടിരുന്നു. പരിഭ്രാന്തയായ രാമലക്ഷ്മി ആശുപത്രിയില്‍ നിന്നെത്തി സമീപവാസികളുടെ സഹായത്തോടെ പിന്‍വാതില്‍ തകര്‍ത്തു വീട്ടിനുള്ളില്‍ കയറിയപ്പോഴാണു വെള്ളം നിറച്ച ടാങ്കില്‍ സഞ്ജനയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ കേസെടുത്ത പൊലീസ് ഒളിവില്‍ പോയ ചെന്തില്‍ കുമാറിനെ കണ്ടെത്താന്‍ ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചു.

Keywords: 3 year old found dead in house, News, Local-News, attack, Crime, Criminal Case, Police, Probe, Hospital, Injured, Hang Self, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?