സംശയരോഗിയായ യുവാവിന്റെ നിരന്തര പീഡനം; 27കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അമ്മായിയമ്മയും മകനും അറസ്റ്റില്‍

ബംഗളൂരു: (www.kvartha.com 24.02.2020) സംശയരോഗിയായ ഭര്‍ത്താവിന്റെ നിരന്തര പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു. ബംഗളൂരു ബയ്യപ്പനഹള്ളി സ്വദേശിയായ അശ്വിനി(27) ആണ് ഭര്‍തൃപീഡനം സഹിക്കാനാകാതെ ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ അശ്വിനിയുടെ ഭര്‍ത്താവ് മഹന്തേഷ്, മഹന്തേഷിന്റെ അമ്മ ശാന്തമ്മ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണാക്കുറ്റത്തിനാണ് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

ഏഴു വര്‍ഷം മുമ്പാണ് മഹന്തേഷും അശ്വനിയും വിവാഹിതരായത്. സ്വകാര്യ കമ്പനി ജീവനക്കാരനായ മഹന്തേഷ് ദിവസവും അശ്വിനിയെ ഉപദ്രവിച്ചിരുന്നതായി അശ്വിനിയുടെ പിതാവ് പൊലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. ഭര്‍ത്താവിന്റെ പീഡനം സഹിക്കാനാകാതെ അശ്വിനി മാതാപിതാക്കള്‍ക്കൊപ്പം മാറി താമസിക്കുകയായിരുന്നു.

Bangalore, News, National, Suicide, Arrest, Arrested, Crime, Husband, Police, Custody, Death, Complaint, Woman ends life after harassment by husband

ഒരു വര്‍ഷത്തോളമായി അശ്വിനിയും മഹന്തേഷും പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഇരു കുടുംബങ്ങളും തമ്മില്‍ ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് ഈയടുത്താണ് അശ്വിനി മഹന്തേഷിന്റെ വീട്ടില്‍ തിരിച്ചെത്തിയത്. പിന്നീട് വഴക്കുണ്ടായതിനെ തുടര്‍ന്ന് വെള്ളിയാഴ്ച അശ്വിനി ആത്മഹത്യ ചെയ്യുകയായിരുന്നു. അറസ്റ്റിലായ മഹന്തേഷിനെ ജുഡീഷ്യല്‍ കസ്റ്റഡിയിലും ശാന്തമ്മയെ ജാമ്യത്തിലും വിട്ടു.

Keywords: Bangalore, News, National, Suicide, Arrest, Arrested, Crime, Husband, Police, Custody, Death, Complaint, Woman ends life after harassment by husband 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?