പൗരത്വ നിയമത്തിനെതിരെ ഡെല്‍ഹി ഷഹീന്‍ബാഗില്‍ നടന്ന പ്രതിഷേധത്തിനിടെ ആകാശത്തേക്ക് വെടിവച്ച സംഭവത്തില്‍ വന്‍ ട്വിസ്റ്റ്; പ്രതി 25കാരനായ ആം ആദ്മി പ്രവര്‍ത്തകനെന്ന് പൊലീസ്

ന്യൂഡെല്‍ഹി: (www.kvartha.com 05.02.2020) പൗരത്വ നിയമത്തിനെതിരെ ഡെല്‍ഹി ഷഹീന്‍ബാഗില്‍ നടന്ന പ്രതിഷേധത്തിനിടെ ആകാശത്തേക്ക് വെടിവച്ച സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്.

എന്നാല്‍ പ്രതി ആം ആദ്മി പാര്‍ട്ടിക്കാരനാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. വെടിവെപ്പില്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല. കപില്‍ ഗുജ്ജര്‍ എന്ന ഇരുപത്തഞ്ചുകാരനാണ് കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം വെടിയുതിര്‍ത്തത്. 100 കണക്കിന് സ്ത്രീകളും കുട്ടികളും പ്രതിഷേധത്തില്‍ ഇരുന്ന് പങ്കെടുക്കുന്നതിനിടെയാണ് കൈവശം ഉണ്ടായിരുന്ന തോക്കില്‍ നിന്നും ഇയാള്‍ രണ്ടു മൂന്നു തവണ നിറയൊഴിച്ചത്. ഇന്ത്യ ഹിന്ദുക്കള്‍ക്ക് മാത്രമുള്ളതാണെന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുന്നതിനിടെ അക്രമി വിളിച്ചുപറഞ്ഞിരുന്നു.

Man Who Opened Fire At Delhi's Shaheen Bagh Is An AAP Member: Police, New Delhi, News, Politics, Trending, Gun attack, Police, Arrested, Protesters, Delhi-Election-2020, Custody, National

ജയ് ശ്രീ റാം എന്നു വിളിച്ചു കൊണ്ടായിരുന്നു കപില്‍ വെടിയുതിര്‍ത്തത്. പ്രതി തന്നെയാണ് താന്‍ ആം ആദ്മി പാര്‍ട്ടിക്കാരനെന്ന് സമ്മതിച്ചതെന്ന് പൊലീസ് പറയുന്നു. 2019ന്റെ ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ താനും അച്ഛനും ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നതായി ചോദ്യം ചെയ്യലില്‍ പ്രതി തുറന്നു പറഞ്ഞു.

Man Who Opened Fire At Delhi's Shaheen Bagh Is An AAP Member: Police, New Delhi, News, Politics, Trending, Gun attack, Police, Arrested, Protesters, Delhi-Election-2020, Custody, National

കപിലും അച്ഛനും കഴിഞ്ഞവര്‍ഷം ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നുവെന്ന് തെളിയിക്കുന്ന ഫോട്ടോകള്‍ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി കപിലിന്റെ ഫോണില്‍നിന്ന് ലഭിച്ചുവെന്നും ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി കമ്മീഷണര്‍ രാജേഷ് ദിയോ പറഞ്ഞു. ഈ ഫോട്ടോയില്‍ മുതിര്‍ന്ന ആം ആദ്മി നേതാക്കളായ അതിശിയും സഞ്ജയ് സിംഗും ഇവര്‍ക്കൊപ്പം നില്‍ക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

എന്നാല്‍ പൊലീസ് കണ്ടെത്തലിനെ പൂര്‍ണമായും തള്ളി ആം ആദ്മി പാര്‍ട്ടി രംഗത്തെത്തി. പ്രതി കപില്‍ ഗുജ്ജറുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. പ്രതിഷേധത്തിനിടെ പൊലീസ് ബാരിക്കേഡുകള്‍ക്ക് സമീപമായിരുന്നു പ്രതി വെടിയുതിര്‍ത്തത്. ഷഹീന്‍ബാഗ് സമര വേദിയില്‍ തോക്കുമായി എത്തിയ ഒരാളെ സമരക്കാര്‍ നേരത്തെ പിടികൂടിയിരുന്നു.

ഫെബ്രുവരി എട്ടിന് ഡെല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പൊലീസിന്റെ ഈ കണ്ടെത്തല്‍. തലസ്ഥാന നഗരിയില്‍ കോണ്‍ഗ്രസിനെയും ബി ജെ പിയേയും തൂത്തെറിഞ്ഞ് അട്ടിമറി വിജയം പ്രതീക്ഷിക്കുന്ന ആം ആദ്മിക്ക് പുതിയ വെളിപ്പെടുത്തല്‍ തിരിച്ചടിയായിരിക്കയാണ്.

Keywords: Man Who Opened Fire At Delhi's Shaheen Bagh Is An AAP Member: Police, New Delhi, News, Politics, Trending, Gun attack, Police, Arrested, Protesters, Delhi-Election-2020, Custody, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?