25കാരിയായ കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം മൃതദേഹം വെട്ടി നുറുക്കി കഷണങ്ങളാക്കി ക്ലോസറ്റില്‍ തള്ളി; ബാക്കി ഭാഗം പ്ലാസ്റ്റിക് കവറിലാക്കി വലിച്ചെറിഞ്ഞു; 46കാരനായ കാമുകന്‍ അറസ്റ്റില്‍

മെക്സിക്കോ: (www.kvartha.com 13.02.2020) 25കാരിയായ കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം മൃതദേഹം വെട്ടി നുറുക്കി കഷണങ്ങളാക്കി ക്ലോസറ്റില്‍ തള്ളി. ബാക്കി ഭാഗം പ്ലാസ്റ്റിക് കവറിലാക്കി വലിച്ചെറിഞ്ഞു. സംഭവത്തില്‍ 46കാരനായ കാമുകന്‍ അറസ്റ്റില്‍.

മെക്സിക്കോയിലെ ഗുസ്റ്റാവോ മഡേറോയില്‍ തിങ്കളാഴ്ചയായിരുന്നു ക്രൂരമായ കൊലപാതകം അരങ്ങേറിയത്. ഇന്‍ഗ്രിത് എക്സാമിലെ വാര്‍ഗസ് എന്ന യുവതിയാണ് കാമുകന്റെ ക്രൂരതയ്ക്ക് ഇരയായത്. സിവില്‍ എഞ്ചിനീയറായ എറിക് ഫ്രാന്‍സിസ്‌കോയിലാണ് പിടിയിലായത്.

Man killed girl friend in Mexico, Mexico, Local-News, News, Crime, Criminal Case, Police, Arrested, Media, attack, Dead Body, World

അമിത മദ്യപാനത്തെ ചൊല്ലി കമിതാക്കള്‍ക്കിടയിലുണ്ടായ വഴക്കാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൃത്യം നടക്കുന്നതിന് മുന്‍പ് ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നു. ഇതിനിടെ എറിക്കിനെ കൊല്ലുമെന്ന് ഇന്‍ഗ്രിത് ഭീഷണിപ്പെടുത്തി. എറിക്കും തിരിച്ചും കൊല്ലുമെന്ന് പറഞ്ഞു. തൊട്ട് പിന്നാലെ ഇന്‍ഗ്രിത് ഒരു കത്തിയെടുത്ത് എറിക്കിനെ കുത്തി പരിക്കേല്‍പ്പിച്ചു.

Man killed girl friend in Mexico, Mexico, Local-News, News, Crime, Criminal Case, Police, Arrested, Media, attack, Dead Body, World

എന്നാല്‍ കുത്തേറ്റിട്ടും യാതൊരു ഭാവഭേദവുമില്ലാതെ ചിരിച്ചുകൊണ്ട് എറിക് വീണ്ടും തന്നെ കുത്താനാണ് കാമുകിയോട് ആവശ്യപ്പെട്ടത്. രണ്ടുതവണ കുത്തിയതിന് പിന്നാലെ എറിക് ഈ കത്തി പിടിച്ച് വാങ്ങുകയും യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. ഇന്‍ഗ്രിതിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടി നുറുക്കി കഷണങ്ങളാക്കി. ഇതില്‍ ചില ഭാഗങ്ങള്‍ ശുചി മുറിയിലെ ക്ലോസറ്റില്‍ തള്ളി. മറ്റു ചിലത് പ്ലാസ്റ്റിക് കവറിലാക്കി വീടിന് പുറത്ത് വലിച്ചെറിഞ്ഞതായും പ്രതി പൊലീസിനോട് പറഞ്ഞു.

Man killed girl friend in Mexico, Mexico, Local-News, News, Crime, Criminal Case, Police, Arrested, Media, attack, Dead Body, World

സംഭവത്തിന് ശേഷം ചോരയില്‍ കുളിച്ച് പുറത്തിറങ്ങിയ എറിക്കിനെ കണ്ട സമീപവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അപ്പാര്‍ട്ട്മെന്റിന് സമീപത്ത് നിന്ന് പ്ലാസ്റ്റിക് കവറില്‍ ഉപേക്ഷിച്ച ശരീര ഭാഗങ്ങളും കണ്ടെത്തിയിരുന്നു.

അതേസമയം യുവതിയുടെ കൊലപാതകത്തില്‍ സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമായിട്ടുണ്ട്. കൊല്ലപ്പെട്ട ഇന്‍ഗ്രിതിന് നീതി ലഭിക്കണമെന്നും തക്കതായ നടപടി സ്വീകരിക്കണമെന്നുമാണ് സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുന്ന കുറിപ്പുകള്‍.

ഇന്‍ഗ്രിതിന്റെ ശരീരഭാഗങ്ങളുടെ മാധ്യമങ്ങളില്‍ വന്ന ദൃശ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് പ്രതിഷേധക്കാര്‍ നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങിയത്. പ്രോസിക്യൂട്ടര്‍മാര്‍ കുറ്റവാളിക്ക് അര്‍ഹമായ ശിക്ഷ തന്നെ വാങ്ങിക്കൊടുക്കുമെന്ന് സ്ഥലം മേയര്‍ ചൊവ്വാഴ്ച പ്രതികരിച്ചു.

Keywords: Man killed girl friend in Mexico, Mexico, Local-News, News, Crime, Criminal Case, Police, Arrested, Media, attack, Dead Body, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?