കുടുംബശ്രീക്ക് വേണ്ടി ബജറ്റില്‍ വിപുലമായ പദ്ധതി പ്രഖ്യാപനങ്ങള്‍; 25 രൂപക്ക് ഊണ് ലഭ്യമാക്കാന്‍ നടപടിയെടുക്കും; വിശപ്പ് രഹിത പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്താകെ 1000 ഹോട്ടലുകള്‍ തുടങ്ങുമെന്നും ധനമന്ത്രി

തിരുവനന്തപുരം: (www.kvartha.com 07.02.2020) കുടുംബശ്രീക്ക് വേണ്ടി ബജറ്റില്‍ വിപുലമായ പദ്ധതി പ്രഖ്യാപനങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കുടുംബശ്രീക്ക് വേണ്ടി കോഴിക്കോട് മാതൃകയില്‍ ഷോപ്പിംഗ് മാളുകള്‍ തുടങ്ങും, സംസ്ഥാനത്താകെ കുടംബശ്രീയുടെ നേതൃത്വത്തില്‍ 50 പുതിയ ഹോട്ടലുകളും 500 ടോയ്‌ലറ്റ് കോംപ്ലക്‌സുകളും ആരംഭിക്കും.

200 കേരള ചിക്കന്‍ ഔട്ട്‌ലെറ്റുകള്‍ കൂടുതല്‍ ഹരിതസംരഭങ്ങള്‍ തുടങ്ങിയ പദ്ധതികളും ഉണ്ട്. കുടുംബശ്രീ അംഗങ്ങളുടെ പങ്കാളിത്തത്തോടെ 20,000 ഏക്കറില്‍ ജൈവ കൃഷി പദ്ധതി നടപ്പാക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനം ഉണ്ട്.

Kerala budget 2020 announcement for Kudumbasree, Thiruvananthapuram, News, Politics, Business, Budget, Budget meet, Hotel, Minister, Kerala

സംസ്ഥാനത്ത് വിശപ്പ് രഹിത കേരളം പദ്ധതി ഊര്‍ജ്ജിതമാക്കുമെന്നും ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രഖ്യാപനത്തില്‍ പറഞ്ഞു. 25 രൂപക്ക് ഊണ് ലഭ്യമാക്കാന്‍ നടപടിയെടുക്കും, വിശപ്പ് രഹിത പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്താകെ 1000 ഹോട്ടലുകള്‍ തുടങ്ങുമെന്നും ധനമന്ത്രി അറിയിച്ചു.

Keywords: Kerala budget 2020 announcement for Kudumbasree, Thiruvananthapuram, News, Politics, Business, Budget, Budget meet, Hotel, Minister, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?