മംഗളൂരുവില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന ബസില്‍ കഞ്ചാവ് കടത്ത്; 22 കിലോ കഞ്ചാവ് എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വെച്ച് പിടികൂടി, ഒരാള്‍ ഓടിരക്ഷപ്പെട്ടു

മഞ്ചേശ്വരം: (https://ift.tt/38llP51) മംഗളൂരുവില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന ബസില്‍ കഞ്ചാവ് കടത്ത്. 22 കിലോ കഞ്ചാവ് എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വെച്ച് പിടികൂടി. ഒരാള്‍ ഓടിരക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെ ഏഴു മണിയോടെയാണ് കെ എ 19 എഫ് 3435 നമ്പര്‍ കര്‍ണാടക ആര്‍ ടി സി ബസില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടിച്ചെടുത്തത്.


11 പാക്കറ്റുകളിലായി രണ്ട് ബാഗുകളില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു കഞ്ചാവ്. പരിശോധനക്കിടെ ബസില്‍ നിന്നും ഒരാള്‍ ഇറങ്ങിയോടുകയായിരുന്നു. അബ്ദുല്‍ സക്കീര്‍ എന്നയാളാണ് ഓടിരക്ഷപ്പെട്ടതെന്ന് എക്‌സൈസ് സംഘം അറിയിച്ചു. ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ സച്ചിദാനന്ദന്റെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ് ബി മുരളീധരന്‍, പ്രിവന്റീവ് ഓഫീസര്‍ വി ബാബു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജനാര്‍ദനന്‍ കെ എ, നിധീഷ് വൈക്കത്ത് എന്നിവര്‍ പങ്കെടുത്തു.

Keywords: Kasaragod, Kerala, news, Manjeshwaram, Bus, Ganja, Ganja seized, Excise, 22 Kg Ganja seized from bus in Excise Check post
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?