ബസില്‍ കടത്തുകയായിരുന്ന 22കിലോ കഞ്ചാവ് ചെക്ക് പോസ്റ്റില്‍ വെച്ച് പിടികൂടി; പ്രതികളെ കണ്ടെത്താനായില്ല; ഉദ്യോഗസ്ഥര്‍ക്ക് ഡെപ്യൂട്ടി കമ്മിഷണറുടെ അഭിനന്ദനം
മഞ്ചേശ്വരം: (www.kvartha.com 12.02.2020) ബസില്‍ കടത്തുകയായിരുന്ന 22കിലോ കഞ്ചാവ് ചെക്ക് പോസ്റ്റില്‍ വെച്ച് പിടികൂടി. ബുധനാഴ്ച രാവിലെ ഏഴുമണിക്ക് മഞ്ചേശ്വരം എക്‌സൈസ് ചെക് പോസ്റ്റിലാണ് കഞ്ചാവ് പിടികൂടിയത്. വാഹന പരിശോധനക്കിടെ മംഗലാപുരത്ത് നിന്നും കാസര്‍കോട്ടേക്ക് പോവുകയായിരുന്ന KA 19 എ 3435 നമ്പര്‍ കര്‍ണാടക ആര്‍ ടി സി ബസില്‍ പരിശോധന നടത്തുന്നതിനിടെയാണ് 22 കിലോ കഞ്ചാവ് പിടികൂടിയത്. പ്രതികളെ കണ്ടെത്താനായില്ല.
11 പാക്കറ്റുകളിലായി രണ്ട് ബാഗുകളില്‍ ഒതുക്കി വെച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. പരിശോധനക്കിടെ ബസില്‍ നിന്നും ഇറങ്ങി ഓടിയ ആളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ബാഗില്‍ നിന്നും കണ്ടെത്തിയ രേഖകളില്‍ നിന്നും ഓടിപ്പോയവരുടെ പേരുകള്‍ കണ്ടെത്തിയിട്ടുണ്ട്.
ചെങ്കള സ്വദേശി ബി എസ് അബ്ദുള്‍ സക്കീര്‍(32) എന്ന ആളുടെ മേല്‍വിലാസമാണ് ബാഗില്‍ നിന്നും കണ്ടെത്തിയത്. കഞ്ചാവ് കടത്തിയതിന് ബി എസ് അബ്ദുള്‍ സക്കീര്‍ എന്നയാള്‍ക്കെതിരെ കേസെടുത്തു. കഞ്ചാവ് പിടിച്ചെടുത്ത ഉദ്യോഗസ്ഥര്‍ക്ക് ഡെപ്യൂട്ടി കമ്മിഷണറുടെ അഭിനന്ദനം.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ സച്ചിദാനന്ദന്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ എസ് ബി മുരളീധരൻ, പ്രിവന്റീവ് ഓഫീസർ വി ബാബു, സിവിൽ എക്സൈസ് ഓഫീസർമാരായ ജനാർദ്ദനൻ കെ എ ,നിധീഷ് വൈക്കത്ത് എന്നിവർ പങ്കെടുത്തു.
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment