കോയമ്പത്തൂര്‍ വാഹനാപകടം; കെഎസ്ആര്‍ടിസിയും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി

കോയമ്പത്തൂര്‍: (www.kvartha.com 20.02.2020) കോയമ്പത്തൂര്‍ അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് മരിച്ചവരുടെ 20 പേര്‍. അപകടത്തില്‍ പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി ബസും എറണാകുളം രജിസ്‌ട്രേഷനുള്ള ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം.

പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളില്‍ നിന്നുള്ളവരാണ് ബസില്‍ ഉണ്ടായിരുന്നത്. മരിച്ച 12 പേരെ തിരിച്ചറിഞ്ഞു. പാലക്കാട് സ്വദേശി രാജേഷ് (35), തുറവൂര്‍ ജിസ്‌മോന്‍ ഷാജു (24), തൃശൂര്‍ സ്വദേശി നസീഫ് മുഹമ്മദ് (24), ശിവകുമാര്‍ (35) അറക്കുന്നം സ്വദേശി ബൈജു (47), ഐശ്വര്യ (28), തൃശ്ശൂര്‍ സ്വദേശി ഇഗ്‌നി റാഫേല്‍ (39), കിരണ്‍ കുമാര്‍ (33), തൃശ്ശൂര്‍ സ്വദേശി ഹനീഷ് (25), എറണാകുളം ഗിരീഷ് (29), റോസ്ലി എന്നിവരെയാണ് തിരിച്ചറിഞ്ഞത്. അവിനാശി, തിരുപ്പൂര്‍ ആശുപത്രികളില്‍ മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം നടക്കും. മരണപ്പെട്ടവരെ തിരിച്ചറിയാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

News, National, Accident, Death, Injured, Ministers, KSRTC, bus, Vehicles, Accidental Death, Treatment, 20 died in Coimbatore KSRTC accident

അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ സൗകര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനും, മറ്റ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും കൃഷിമന്ത്രി വി എസ് സുനില്‍കുമാറും, ഗതാഗതമന്ത്രി എ കെ ശശീന്ദ്രനും തിരുപ്പൂരിലേക്ക് പോകും. മുഖ്യമന്ത്രി പിണറായി വിജയന്‍ എത്രയും പെട്ടെന്ന് മന്ത്രിമാരോട് പുറപ്പെടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാലക്കാട് ജില്ലാ കളക്ടറാണ് തിരുപ്പൂര്‍ ജില്ലാ ഭരണകൂടവുമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. പാലക്കാട് എസ് പി ശിവവിക്രം സ്ഥലത്തെത്തിയിട്ടുണ്ട്.


Keywords: News, National, Accident, Death, Injured, Ministers, KSRTC, bus, Vehicles, Accidental Death, Treatment, 20 died in Coimbatore KSRTC accident


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?