മലപ്പുറത്ത് നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് മറിഞ്ഞ് 2പേര്‍ മരിച്ചു; രണ്ട് കുട്ടികള്‍ അടക്കം 7പേര്‍ക്ക് പരിക്ക്
മലപ്പുറം: (www.kvartha.com 10.02.2020) മലപ്പുറത്ത് നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. രണ്ട് കുട്ടികള്‍ അടക്കം ഏഴുപേര്‍ക്ക് പരിക്കേറ്റു. പറളി അറബി കോളജിനു സമീപം തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അപകടം നടന്നത്. സംസ്ഥാന പാതയില്‍ നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ച് മറിഞ്ഞാണ് അപകടം.
അപകടത്തില്‍ പെട്ടവരെല്ലാം കുടുംബാംഗങ്ങളും ബന്ധുക്കളുമാണ്. പൊന്നാനി എണ്ണയില്‍ വീട് രാജ്വേശരി (50), ചന്ദ്രന്‍ (62) എന്നിവരാണ് മരിച്ചത്. സാരമായി പരിക്കേറ്റ രാധാ ലക്ഷ്മി, രേഷ്മ എന്നിവരെ തൃശൂര്‍ മെഡിക്കല്‍ കോളജിലും മറ്റുള്ളവരെ പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മധുരയില്‍ തീര്‍ഥാടനം കഴിഞ്ഞ് വരികയായിരുന്ന കുടുംബമാണ് അപകടത്തില്‍പെട്ടത്. മരിച്ച ചന്ദ്രന്റെയും രാജേശ്വരിയുടെയും മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പൊലീസും അഗ്‌നശമന സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Keywords: 2 dies in Malappuram road accident, Malappuram, News, Local-News, Accidental Death, Injured, Hospital, Treatment, Palakkad, Dead Body, Kerala.

Powered by Info News For You

Comments
Post a Comment