1999-2000 കാലയളവില്‍ നടന്ന കവര്‍ച്ചയില്‍ പിടികൊടുക്കാതെ മുങ്ങിനടന്ന കാസര്‍കോട് സ്വദേശിയെ തളിപ്പറമ്പ് പോലീസ് അറസ്റ്റു ചെയ്തു

തളിപ്പറമ്പ്: (https://ift.tt/2vV7b69) 1999-2000 കാലയളവില്‍ നടന്ന കവര്‍ച്ചയില്‍ പിടികൊടുക്കാതിരുന്ന കാസര്‍കോട് സ്വദേശിയെ തളിപ്പറമ്പ് പോലീസ് 19 വര്‍ഷത്തിനു ശേഷം അറസ്റ്റു ചെയ്തു. അബ്ദുല്‍ ഖാദര്‍ എന്ന ഷെയ്ഖിനെ (69)യാണ് തളിപ്പറമ്പ് സി ഐ സത്യനാഥിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. 1999-2000 കാലയളവില്‍ തളിപ്പറമ്പില്‍ നടന്ന ആറോളം കവര്‍ച്ചാക്കേസില്‍ പ്രതിയാണ് അബ്ദുല്‍ ഖാദര്‍. പോലീസ് പിടിയിലായി റിമാന്‍ഡില്‍ കഴിഞ്ഞ പ്രകി പിന്നീച് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. കാസര്‍കോട്ടുണ്ടെന്ന രഹസ്യവിവരമറിഞ്ഞെത്തിയ പോലീസ് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.

തളിപ്പറമ്പ് എസ് ഐ കെ പി ഷൈന്‍, എ എസ് ഐ അബ്ദുര്‍ റഉൗഫ്, സീനിയര്‍ സി പി ഒമാരായ സ്‌നേഹേഷ്, ബിനേഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.


Keywords: Kasaragod, Kerala, news, Robbery, arrest, Police, Kasaragod native arrested after 19 years in Robbery case < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?