സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് കാമുകന് കൈമാറിയ സംഭവം; 19കാരി റിമാന്‍ഡില്‍, ആദ്യം സ്വന്തം കമ്മലൂരി നല്‍കി, പിന്നീട് മറ്റൊരു കവര്‍ച്ച നടത്തിയതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി, സ്വര്‍ണം നല്‍കിയിരുന്നത് കാമുകന്‍ വിട്ടുപോകാതിരിക്കാനാണെന്ന് മൊഴി
കാസര്‍കോട്: (https://ift.tt/2SM9qSz) സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് കാമുകന് കൈമാറിയ സംഭവത്തില്‍ 19കാരിയെ കോടതി റിമാന്‍ഡ് ചെയ്തു. കോട്ടിക്കുളം സ്വദേശിനി പ്രജിന (19)യെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. അടുക്കത്ത്ബയല്‍ ഗുഡ്ഡെ ടെമ്പിള്‍ റോഡ് കോടിവളപ്പിലെ സുനിലിന്റെ വീട്ടില്‍ നിന്നും 19.5 പവന്‍ സ്വര്‍ണം മോഷ്ടിച്ച കേസിലാണ് പ്രജിനയെ കാസര്‍കോട് ടൗണ്‍ എസ് ഐ നളിനാക്ഷന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റു ചെയ്തത്.
ചോദ്യം ചെയ്യലില്‍ ബേക്കലിലെ മറ്റൊരു വീട്ടില്‍ നിന്നും ഇത്തരത്തില്‍ ഒമ്പതര പവന്‍ മോഷ്ടിച്ചതായി വെളിപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്ത് ബേക്കല്‍ പോലീസിന് കൈമാറി. ബേക്കല്‍ പോലീസ് ഈ സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണ്. മംഗളൂരുവില്‍ കോളജ് വിദ്യാര്‍ത്ഥിനിയായ പ്രജിന ഇവിടുത്തെ ഫാസ്റ്റ്ഫുഡ് ഹോട്ടലില്‍ ജീവനക്കാരനായ കിരണുമായി (23)പ്രണയത്തിലാണ്. കിരണ്‍ അഭ്യര്‍ത്ഥിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രജിന മോഷണം നടത്തി സ്വര്‍ണാഭരണം കിരണിന് നല്‍കിയത്.
വലിയ വീട്ടിലെ കുട്ടിയാണെന്നാണ് പ്രജിന കാമുകനെ പറഞ്ഞ് ധരിപ്പിച്ചിരുന്നത്. കാമുകന്‍ വിട്ടുപോകാതിരിക്കാന്‍ വേണ്ടിയാണ് ചോദിക്കുമ്പോഴെല്ലാം സ്വര്‍ണവും പണവും തരപ്പെടുത്തി നല്‍കിയതെന്ന് ചോദ്യം ചെയ്യലില്‍ പ്രജിന പോലീസിനോട് വെളിപ്പെടുത്തി. ആദ്യം കമ്മലൂരി നല്‍കിയിരുന്നു. ഇതിനു ശേഷമാണ് 2019 ഡിസംബറില്‍ ബേക്കലിലെ വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തത്.
ദിവസങ്ങള്‍ക്ക് മുമ്പാണ് സുനിലിന്റെ വീട്ടില്‍ നിന്നും 19.5 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടത്. അകന്ന ബന്ധുവായ ഒരു യുവതി കുഞ്ഞിനെ കാണാന്‍ വീട്ടിലെത്തിയിരുന്നതായി പോലീസിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രജിനയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കവര്‍ച്ച നടത്തിയതായി വ്യക്തമായത്. സുനിലിന്റെ വീട്ടില്‍ വെച്ച് വസ്ത്രം മാറാനെന്ന് പറഞ്ഞ് പ്രജിന മുറിയില്‍ കയറുകയും താക്കോല്‍ അലമാരയില്‍ തന്നെ വെച്ച നിലയില്‍ കണ്ട് അലമാര തുറന്ന് അകത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി കടന്നുകളയുകയായിരുന്നു.
മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ വില്‍പന നടത്തി ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു ഇവര്‍ ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. കേസില്‍ കാമുകനെയും പോലീസ് പ്രതിചേര്‍ത്തേക്കും. കവര്‍ച്ച നടത്തി വില്‍പന നടത്തിയ സ്വര്‍ണത്തില്‍ 14.5 പവന്‍ നഗരത്തിലെ ഒരു കടയില്‍ നിന്നും കണ്ടെടുത്തു.
Keywords: Kasaragod, Kerala, news, Robbery, Trending, Remand, Youth, Student, gold, Robbery case; 19 year old girl remanded < !- START disable copy paste -->
ചോദ്യം ചെയ്യലില്‍ ബേക്കലിലെ മറ്റൊരു വീട്ടില്‍ നിന്നും ഇത്തരത്തില്‍ ഒമ്പതര പവന്‍ മോഷ്ടിച്ചതായി വെളിപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്ത് ബേക്കല്‍ പോലീസിന് കൈമാറി. ബേക്കല്‍ പോലീസ് ഈ സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണ്. മംഗളൂരുവില്‍ കോളജ് വിദ്യാര്‍ത്ഥിനിയായ പ്രജിന ഇവിടുത്തെ ഫാസ്റ്റ്ഫുഡ് ഹോട്ടലില്‍ ജീവനക്കാരനായ കിരണുമായി (23)പ്രണയത്തിലാണ്. കിരണ്‍ അഭ്യര്‍ത്ഥിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രജിന മോഷണം നടത്തി സ്വര്‍ണാഭരണം കിരണിന് നല്‍കിയത്.
വലിയ വീട്ടിലെ കുട്ടിയാണെന്നാണ് പ്രജിന കാമുകനെ പറഞ്ഞ് ധരിപ്പിച്ചിരുന്നത്. കാമുകന്‍ വിട്ടുപോകാതിരിക്കാന്‍ വേണ്ടിയാണ് ചോദിക്കുമ്പോഴെല്ലാം സ്വര്‍ണവും പണവും തരപ്പെടുത്തി നല്‍കിയതെന്ന് ചോദ്യം ചെയ്യലില്‍ പ്രജിന പോലീസിനോട് വെളിപ്പെടുത്തി. ആദ്യം കമ്മലൂരി നല്‍കിയിരുന്നു. ഇതിനു ശേഷമാണ് 2019 ഡിസംബറില്‍ ബേക്കലിലെ വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തത്.
ദിവസങ്ങള്‍ക്ക് മുമ്പാണ് സുനിലിന്റെ വീട്ടില്‍ നിന്നും 19.5 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടത്. അകന്ന ബന്ധുവായ ഒരു യുവതി കുഞ്ഞിനെ കാണാന്‍ വീട്ടിലെത്തിയിരുന്നതായി പോലീസിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രജിനയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കവര്‍ച്ച നടത്തിയതായി വ്യക്തമായത്. സുനിലിന്റെ വീട്ടില്‍ വെച്ച് വസ്ത്രം മാറാനെന്ന് പറഞ്ഞ് പ്രജിന മുറിയില്‍ കയറുകയും താക്കോല്‍ അലമാരയില്‍ തന്നെ വെച്ച നിലയില്‍ കണ്ട് അലമാര തുറന്ന് അകത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി കടന്നുകളയുകയായിരുന്നു.
മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ വില്‍പന നടത്തി ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു ഇവര്‍ ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. കേസില്‍ കാമുകനെയും പോലീസ് പ്രതിചേര്‍ത്തേക്കും. കവര്‍ച്ച നടത്തി വില്‍പന നടത്തിയ സ്വര്‍ണത്തില്‍ 14.5 പവന്‍ നഗരത്തിലെ ഒരു കടയില്‍ നിന്നും കണ്ടെടുത്തു.
Powered by Info News For You

Comments
Post a Comment