ഇത്രയും സമ്പത്തുള്ള ശബരിമല അയ്യപ്പന് 16 ആഭരണങ്ങളേയുള്ളോ? ആശ്ചര്യപ്പെട്ട് ജസ്റ്റിസ് എന്‍ വി രമണ
ന്യൂഡെല്‍ഹി: (https://ift.tt/31zky7Q) ഇത്രയും നേര്‍ച്ചപ്പണവും സംഭാവനകളും ലഭിക്കുന്ന അയ്യപ്പസ്വാമിക്ക് 16 ആഭരണങ്ങളേയുള്ളോയെന്ന് സുപ്രീംകോടതി. തിരുവാഭരണത്തിന്റെ സുരക്ഷിതത്വം സംബന്ധിച്ച വിഷയം പരിശോധിക്കവേയാണ് ജസ്റ്റിസ് എന്‍.വി. രമണ അദ്ഭുതം പ്രകടിപ്പിച്ചത്. തിരുവാഭരണത്തിന്റെ സുരക്ഷിതത്വം സംബന്ധിച്ച വിഷയം പരിശോധിക്കവേയാണ് ജസ്റ്റിസ് അദ്ഭുതം പ്രകടിപ്പിച്ചത്.
തിരുവാഭരണത്തിന്റെ വിശദാംശങ്ങള്‍ ചോദിച്ചപ്പോഴാണ് 16 ഇനങ്ങളാണെന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കിയത്. അവയുടെ പേരുകള്‍ വായിക്കുമ്പോഴായിരുന്നു കോടതിയുടെ സംശയം. എന്നാല്‍ അയ്യപ്പന്റെ ആഭരണം ഇവ മാത്രമല്ലെന്നും ഇത് വര്‍ഷത്തിലൊരിക്കല്‍മാത്രം അണിയിക്കാന്‍ പന്തളം രാജാവ് കൊടുത്തയക്കുന്നതാണെന്നും മുതിര്‍ന്ന അഭിഭാഷകന്‍ കെ രാധാകൃഷ്ണന്‍ കോടതിയെ അറിയിച്ചു.
അതേസമയം ശബരിമലയിലെ തിരുവാഭരണവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ഹര്‍ജിക്കാരന്റെ ഒപ്പിനെച്ചൊല്ലി തര്‍ക്കമുയര്‍ന്നതിനെ തുടര്‍ന്ന് ഹര്‍ജിക്കാരനായ രേവതിനാള്‍ പി. രാമവര്‍മ രാജയുടെ ഒപ്പും സത്യവാങ്മൂലവും പരിശോധിച്ച് ഉറപ്പുവരുത്താന്‍ പത്തനംതിട്ട ജില്ലാ ജഡ്ജിയെ സുപ്രീംകോടതി ചുമതലപ്പെടുത്തി. വക്കാലത്തും സത്യവാങ്മൂലവുമായി ബന്ധപ്പെട്ട് അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കമുണ്ടായപ്പോഴാണ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.
Keywords: News, New Delhi, Sabarimala, Sabarimala Temple, Justice, National, Justice NV Ramana Surprised about Sabarimala Ayyappa ornamentsതിരുവാഭരണത്തിന്റെ വിശദാംശങ്ങള്‍ ചോദിച്ചപ്പോഴാണ് 16 ഇനങ്ങളാണെന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കിയത്. അവയുടെ പേരുകള്‍ വായിക്കുമ്പോഴായിരുന്നു കോടതിയുടെ സംശയം. എന്നാല്‍ അയ്യപ്പന്റെ ആഭരണം ഇവ മാത്രമല്ലെന്നും ഇത് വര്‍ഷത്തിലൊരിക്കല്‍മാത്രം അണിയിക്കാന്‍ പന്തളം രാജാവ് കൊടുത്തയക്കുന്നതാണെന്നും മുതിര്‍ന്ന അഭിഭാഷകന്‍ കെ രാധാകൃഷ്ണന്‍ കോടതിയെ അറിയിച്ചു.
അതേസമയം ശബരിമലയിലെ തിരുവാഭരണവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ഹര്‍ജിക്കാരന്റെ ഒപ്പിനെച്ചൊല്ലി തര്‍ക്കമുയര്‍ന്നതിനെ തുടര്‍ന്ന് ഹര്‍ജിക്കാരനായ രേവതിനാള്‍ പി. രാമവര്‍മ രാജയുടെ ഒപ്പും സത്യവാങ്മൂലവും പരിശോധിച്ച് ഉറപ്പുവരുത്താന്‍ പത്തനംതിട്ട ജില്ലാ ജഡ്ജിയെ സുപ്രീംകോടതി ചുമതലപ്പെടുത്തി. വക്കാലത്തും സത്യവാങ്മൂലവുമായി ബന്ധപ്പെട്ട് അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കമുണ്ടായപ്പോഴാണ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.
Powered by Info News For You

Comments
Post a Comment