ടിക് ടോക്; ബൈക്കില്‍ സാഹസികാഭ്യാസം നടത്തുന്നതിനിടെയുണ്ടായ അപകടത്തില്‍ 15 വയസുകാരനടക്കം രണ്ട് പേര്‍ക്ക് പരിക്ക്

കൊല്ലം: (www.kvartha.com 24.02.2020) ടിക് ടോക്കില്‍ ചിത്രീകരിക്കാനായി ബൈക്കില്‍ സാഹസികാഭ്യാസം നടത്തുന്നതിനിടെയുണ്ടായ അപകടത്തില്‍ 15 വയസുകാരനടക്കം രണ്ട് പേര്‍ക്ക് പരിക്ക്. ആഡംബര ബൈക്ക് ഓടിച്ചിരുന്ന 15കാരനും എലിക്കാട്ടൂര്‍ സ്വദേശി ജോണ്‍സണ്‍ ഓടിച്ചിരുന്ന ബൈക്കുമാണ് കൂട്ടിമുട്ടിയത്. അപകടത്തില്‍ പരിക്കേറ്റ ഇവരെ പുല്ലൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എലിക്കാട്ടൂരിനെയും കന്നറയെയും തമ്മില്‍ കൂട്ടിമുട്ടുന്ന പാലത്തിനു മുകളിലായിരുന്നു വിദ്യാര്‍ഥികളുടെ സാഹസികാഭ്യാസം. ടിക്ടോക്കില്‍ പകര്‍ത്താനായി മൂന്ന് ബൈക്കുകള്‍ വേഗത്തില്‍ പോകവെയാണ് രണ്ടു ബൈക്കുകള്‍ കൂട്ടിയിടിച്ചത്. പാലത്തില്‍ അഭ്യാസപ്രകടനം നടത്തരുതെന്ന് നാട്ടുകാര്‍ പലതവണ ആവശ്യപ്പെട്ടിരുന്നുവെങ്കിലും യുവാക്കള്‍ ചെവികൊണ്ടില്ലെന്നും അഭ്യാസ പ്രകടനം നടത്തുന്നതിനിടെ ഹെല്‍മെറ്റ് ധരിച്ചതിനാലാണ് അത്യാഹിതം ഒഴിവായതെന്നും നാട്ടുകാര്‍ പറയുന്നു.

 Kollam, News, Kerala, Accident, Injured, hospital, bike, Students, Tik Tok, Two injured in bike accident

Keywords: Kollam, News, Kerala, Accident, Injured, hospital, bike, Students, Tik Tok, Two injured in bike accident


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?