കോടതി വിധിയിലൂടെ തുറന്ന ക്വാറി പ്രവര്‍ത്തിക്കണമെങ്കില്‍ 15 ലക്ഷം ഫഫ്ത നല്‍കണമെന്ന ആവശ്യം ഉടമ നിരാകരിച്ചതോടെ റോഡ് ഉപരോധവുമായി ഗുണ്ടാസംഘം; പോലീസ് വരുന്നതറിഞ്ഞതോടെ സ്ത്രീകളെയും വിളിച്ചു കൂട്ടി സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു, കോടതി വിധി നടപ്പാക്കണമെന്ന് സി ഐ പറഞ്ഞതോടെ പോലീസിനു നേരെ കൈയ്യേറ്റവും, കേസെടുക്കുമെന്നറിഞ്ഞതോടെ പോലീസ് മര്‍ദിച്ചെന്ന് വ്യാജ പരാതിയും, കമ്പംമെട്ട് അല്ലിയാറിലെ ക്വാറിക്ക് സമീപം നടന്ന സംഭവം ഇങ്ങനെ
അജോ കുറ്റിക്കന്‍
കമ്പംമെട്ട് (ഇടുക്കി): (https://ift.tt/2SA0G1q) അന്യാര്‍തൊളുവിന് സമീപം അല്ലിയാറില്‍ ഹൈക്കോടതി വിധിയെ തുടര്‍ന്ന് തുറന്ന ക്വാറിക്കെതിരെ സമരവുമായി പ്രദേശവാസികളായ യുവാക്കള്‍ രംഗത്ത് വന്നതിന് പിന്നില്‍ സാമ്പത്തിക തട്ടിപ്പ് ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന്. ഏതാനും വര്‍ഷങ്ങളായി അടഞ്ഞു കിടന്നിരുന്ന കരിങ്കല്‍ ക്വാറി അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പ് കോടതി ഉത്തരവിനെ തുടര്‍ന്ന് പ്രവര്‍ത്തനമാരംഭിച്ചിരുന്നു.
ക്വാറി പ്രവര്‍ത്തനം തുടങ്ങിയതോടെ നാട്ടുകാരായ ചില യുവാക്കള്‍ ക്വാറിയുടമയോട് 15 ലക്ഷം രൂപ ആവശ്യപ്പെടുകയും പണം നല്‍കിയില്ലെങ്കില്‍ ക്വാറി പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നു ഭീക്ഷിണിപ്പെടുത്തി. പണം നല്‍കാന്‍ ക്വാറി ഉടമ വിസമ്മതിച്ചതോടെ അനധികൃതമായി പാറ പൊട്ടിച്ചു കടത്തുന്നുവെന്ന് കാട്ടി ഇവര്‍ പരാതി നല്‍കിയിരുന്നു. പല തവണ പരാതി ലഭിച്ചപ്പോഴും പോലീസ് ക്വാറിയിലെത്തി പരിശോധന നടത്തിയെങ്കിലും പരാതി വ്യാജമാണെന്ന് കണ്ട് മടങ്ങി. ഇതിനിടെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുന്നു എന്ന് കാണിച്ച് പ്രദേശവാസികളായ നാലു പേര്‍ക്കെതിരെ ക്വാറിയുടമ കമ്പംമെട്ട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഈ പരാതിയില്‍ അന്വേഷണം നടന്നു വരവെയാണ് യുവാക്കളുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്.
പോലീസ് എത്തുമെന്ന് അറിഞ്ഞതോടെ പിന്‍വലിഞ്ഞ സംഘം വീടുകളില്‍ നിന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ കൂടുതല്‍ ആളുകളെ എത്തിച്ച് വാഹനങ്ങള്‍ തടഞ്ഞു. പഞ്ചായത്ത് പ്രസിഡന്റും രാഷ്ട്രീയ നേതാക്കളും ഇടപ്പെട്ടെങ്കിലും യുവാക്കള്‍ വഴങ്ങിയില്ല. ഇവരെ സ്ഥലത്തു നിന്നും നീക്കം ചെയ്യാന്‍ പോലീസ് ശ്രമിച്ചത് സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി. കോടതി വിധി നടപ്പാക്കുമെന്ന് സി ഐ അറിയിച്ചതോടെ പ്രകോപിതരായ യുവാക്കള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പോലീസ് ഓഫീസറെ കൈയ്യേറ്റം ചെയ്തു.
കേസില്‍ പ്രതികളാകുമെന്ന് മനസിലാക്കിയ യുവാക്കള്‍ തങ്ങളെയും സ്ത്രീകളെയും പോലീസ് ഉപദ്രപിച്ചുവെന്ന് ആരോപിച്ച് ആശുപത്രിയില്‍ ചികിത്സ തേടുകയും മേലധികാരികള്‍ക്ക് പരാതി നല്‍കുകുകയും ചെയ്തിട്ടുണ്ട്. പോലീസ് നിര്‍ദേശ പ്രകാരം ക്വാറിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി വച്ചു. മൂന്നോളം കേസുകളില്‍ പ്രതികളായ സന്തോഷ്, റെജി, മനു, സജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് സംഘര്‍ഷമുണ്ടാക്കിയത്.
സംഭവത്തെ കുറിച്ച് കമ്പംമെട്ട് സി ഐ ജി സുനില്‍കുമാര്‍ പറയുന്നത്: 'കോടതി ഉത്തരവ് മുഖേനയാണ് പാറമട പ്രവര്‍ത്തനം നടത്തുന്നത്. പൊതുനിരത്തില്‍ ജനങ്ങള്‍ മാര്‍ഗം തടസം സൃഷ്ടിച്ചത് ഒഴിവാക്കുകയാണ് ചെയ്തത്. ഇതിന്റെ മുഴുവന്‍ ദ്യശ്യങ്ങളും പോലീസിന്റെ പക്കലുണ്ട്. ഇതിനിടെ ഒരു പോലീസുകാരനെ കയ്യേറ്റം ചെയ്തു. ഇതിനു പുറമെ പാറമട ഉടമസ്ഥരെ ഭീഷണിപ്പെടുത്തി 15 ലക്ഷം കൈക്കൂലി വാങ്ങാന്‍ ശ്രമം നടത്തിയെന്ന പരാതി നിലവിലുണ്ട്. ഈ സംഭവങ്ങളില്‍ കണ്ടാലറിയാവുന്ന നാല് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
Keywords: Kerala, News, Police, Court, Youth, Trending, Fake, Complaint, Incidents of Kambamettu Aliyar Quarry
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment