യു പിയില്‍ ട്രക്കിനു പിറകില്‍ ബസ് പാഞ്ഞുകയറി 14 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു

ഫിറോസാബാദ്: (www.kvartha.com 13.02.2020) യു പിയില്‍ ട്രക്കിനു പിറകില്‍ ബസ് പാഞ്ഞുകയറി 14 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ഇത്താവ സഫായിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 35ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ ആഗ്ര-ലക്‌നൗ എക്‌സ്പ്രസ് ഹൈവേയിലാണ് അപകടമുണ്ടായത്. അപകടസമയത്ത് 50 ഓളം യാത്രക്കാര്‍ ബസ്സില്‍ ഉണ്ടായിരുന്നതായാണ് വിവരം. സാധനങ്ങളുമായി പോകുകയായിരുന്ന ട്രക്കിനു പുറകിലായി ബസ് ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

 14 killed in bus-truck collision in Uttar Pradesh’s Firozabad, News, Local-News, Accidental Death, Injured, Hospital, Treatment, Police, Chief Minister, Yogi Adityanath, Bus Collision, National, Video

അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. ഡ്രൈവര്‍ ഉറങ്ങിയപ്പോയെന്നും തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തതാണ് അപകടത്തിന് കാരണമെന്നാണ് അറിയുന്നത്.

ഫിറോസാബാദിലെ നഗ്ല ഖാങ്കര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ബുധനാഴ്ച രാത്രി പത്തുമണിയോടെയാണ് ദുരന്തം അരങ്ങേറിയത്. ഡെല്‍ഹിയില്‍ നിന്നു ബിഹാറിലെ മൊടിപാരിയിലേക്കു പോകുകയായിരുന്ന ഡബിള്‍ ഡക്കര്‍ സ്ലീപര്‍ ബസ് കണ്ടെയ്‌നര്‍ ട്രക്കിനു പിന്നില്‍ ചെന്ന് ഇടിക്കുകയായിരുന്നു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

ആഗ്ര പരിധിയിലെ എ ഡി ജി പി അജയ് ആനന്ദും, ആഗ്ര ഐ ജി എ സതീഷ് ഗണേഷും അപകടവിവരമറിഞ്ഞപ്പോള്‍ തന്നെ സംഭവസ്ഥലത്തെത്തുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തു. രാത്രി മുഴുവനും രക്ഷാപ്രവര്‍ത്തനം നടന്നു.

അപകടവിവരമറിഞ്ഞ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ മജിസ്‌ട്രേറ്റുമായും പൊലീസ് മേധാവിയുമായും ബന്ധപ്പെടുകയും രക്ഷാ പ്രവര്‍ത്തനം നടത്താന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.

Keywords: 14 killed in bus-truck collision in Uttar Pradesh’s Firozabad, News, Local-News, Accidental Death, Injured, Hospital, Treatment, Police, Chief Minister, Yogi Adityanath, Bus Collision, National, Video.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?