പാചകവാതക വില കുത്തനെ കൂട്ടി: ഗാര്‍ഹിക സിലിണ്ടറിന് 146രൂപയുടെ വര്‍ധന
ദേശീയം (www.evisionnews.co): പാചകവാതക സിലണ്ടറിന് വില കൂടി. ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന്റെ വിലയാണ് വര്‍ദ്ധിപ്പിച്ചത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 14.2കിലോ സിലിണ്ടറിന് 146 രൂപയാണ് കൂടിയത്. സിലിണ്ടറിന് 850രൂപ 50 പൈസയാണ് ഇന്ന് മുതലുള്ള വില. വില വര്‍ധന നിലവില്‍ വന്നതായി എണ്ണക്കമ്പനികള്‍ അറിയിച്ചു.
സാധാരണ എല്ലാ മാസവും ഒന്നാം തിയതിയാണ് എണ്ണ കമ്പനികള്‍ പാചകവാതക വില പുതുക്കുന്നത്. എന്നാല്‍, ഈമാസം വില പുതുക്കിയിരുന്നില്ല. വില കൂടിയെങ്കിലും സബ്‌സിഡി ലഭിക്കുന്ന ഉപഭോക്താക്കള്‍ക്ക് കൂടിയ വില ബാങ്ക് അക്കൗണ്ടുകളില്‍ തിരികെ എത്തുമെന്നും കമ്പനികള്‍ അറിയിച്ചു. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് ഇനി മുതല്‍ അധികം നല്‍കേണ്ടിവരും.
Powered by Info News For You

Comments
Post a Comment