ഇനി എന്തിനാ വൈകിക്കുന്നത്! തെരഞ്ഞെടുപ്പ് ഫലം വന്നു കഴിഞ്ഞു, പരാജയവും സംഭവിച്ചു; പാചകവാതകത്തിന്റെ വില കുത്തനെ വര്‍ധിപ്പിച്ചു; ഒറ്റയടിക്ക് കൂട്ടിയത് 146 രൂപ 50 പൈസ
ന്യൂഡെല്‍ഹി: (www.kvartha.com 12.02.2020) ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പാചകവാതകത്തിന്റെ വില കുത്തനെ വര്‍ധിപ്പിച്ച് എണ്ണ കമ്പനികള്‍. ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് ഒറ്റയടിക്ക് 146 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചത്. 850 രൂപ 50 പൈസയാണ് പുതിയ വില.
അതേസമയം സബ്സിഡി കിട്ടുന്ന ഉപഭോക്താക്കള്‍ക്ക് വില ബാങ്ക് അക്കൗണ്ടില്‍ തിരികെ ലഭിക്കുമെന്ന് എണ്ണ കമ്പനികള്‍ വിശദീകരിച്ചു. എല്ലാ മാസവും ഒന്നാം തീയതി വിലയില്‍ മാറ്റം വരാറുണ്ടെങ്കിലും ഫെബ്രുവരി ഒന്നിന് മാറ്റമുണ്ടായിരുന്നില്ല. ഡെല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനെ തുടര്‍ന്ന് എണ്ണ കമ്പനികള്‍ക്ക് മേലുള്ള സമ്മര്‍ദമാണ് വില വര്‍ധന നീട്ടിവെച്ചതെന്നാണ് സൂചന.
എന്നാല്‍ വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില കഴിഞ്ഞ ആഴ്ച വര്‍ധിപ്പിച്ചിരുന്നു.

Keywords: LPG Gas Rate: LPG cylinder prices hiked across metro cities from today. Check revised rates here, New Delhi, News, Local-News, Increased, Delhi-Election-2020, Business, Trending, National.
Powered by Info News For You

Comments
Post a Comment