നാല് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരം-കാസര്‍കോട് യാത്ര; ചെലവ് 1457 രൂപ മാത്രം; സില്‍വര്‍ ലൈന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്

തിരുവനന്തപുരം: (www.kvartha.com 07.02.2020) കേരളത്തിലെ ഏറ്റവും ചെലവേറിയ പദ്ധതിയായ സില്‍വര്‍ ലൈന്‍ യാഥാര്‍ത്ഥ്യത്തിലക്ക് അടുക്കുകയാണെന്ന് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. ഈ പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ യാത്ര ചെയ്യാന്‍ വെറും നാല് മണിക്കൂര്‍ മതിയാകും. ആകാശ സര്‍വെ പൂര്‍ത്തിയായെന്നും സ്ഥലം ഏറ്റെടുക്കല്‍ നടപടികളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ കടക്കുകയാണെന്നും തോമസ് ഐസക് പറഞ്ഞു. വെറുമൊരു റെയില്‍ പാത എന്നതിലുപരി സമാന്തരപാതയും അഞ്ച് ടൗണ്‍ഷിപ്പുകളും അടങ്ങിയ ബൃഹത് പദ്ധതിയാണ് ലക്ഷ്യമിടുന്നതെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.



പല അന്താരാഷ്ട്ര ഏജന്‍സികളും കേരളത്തിന്റെ പദ്ധതിയില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.  2020 ഓടെ ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കുകയും മൂന്ന് വര്‍ഷം കൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്യും. പത്ത് പ്രധാനസ്റ്റേഷനുകളിലേക്കും 28 ഫീഡര്‍ സ്റ്റേഷനുകളിലേക്കും ഹ്രസ്വദൂരയാത്രകള്‍ ഉണ്ടാവും. രാത്രിസമയങ്ങളില്‍ ചരക്കുനീക്കത്തിന്നായി പാത മാറ്റിവയ്ക്കും. 2025 ആകുമ്പോഴേക്കും  67740 ദിവസയാത്രക്കാരും 2051 ല്‍ 1.47 പ്രതിദിനയാത്രക്കാരും ഉണ്ടാവുമെന്നുമാണ് കണക്കുകൂട്ടലെന്നും ധനമന്ത്രി പറഞ്ഞു.


Keywords: Kerala, News, State, Budget, Railway, Kasaragod, Thiruvananthapuram, Thomas Issac, Budget meet, Business, Kerala budget 2020: high speed rail announcement by thomas issac.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?