ഡെല്‍ഹിയില്‍ ഹാട്രിക് വിജയം നേടിയ ആം ആദ്മി പാര്‍ട്ടി മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ തുടങ്ങി; മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍; മുഖ്യമന്ത്രി കെജ് രിവാള്‍ തന്നെ; സത്യപ്രതിജ്ഞ 14ന്

ന്യൂഡെല്‍ഹി: (www.kvartha.com 12.02.2020) ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹാട്രിക് വിജയം നേടിയ ആം ആദ്മി പാര്‍ട്ടി മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. ബുധനാഴ്ച പതിനൊന്നര മണിയോടെ അരവിന്ദ് കെജ്‌രിവാളിന്റെ വസതിയില്‍ നേതാക്കള്‍ യോഗം ചേരും. മൂന്നാമതും അധികാരത്തിലെത്താന്‍ പാര്‍ട്ടിയെ മുന്നില്‍നിന്ന് നയിച്ച അരവിന്ദ് കെജ്‌രിവാള്‍ തന്നെ മൂന്നാമതും മുഖ്യമന്ത്രിയാകും. പുതു മുഖങ്ങളെ ഉള്‍പ്പെടുത്തി മന്ത്രിസഭ രൂപീകരിക്കാനാണ് നീക്കം.

ബുധനാഴ്ച തന്നെ കെജ്‌രിവാളിനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തേക്കും. ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാനെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് വൈകാതെ അവകാശ വാദവും ഉന്നയിക്കും. അതിഷി മര്‍ലേന, രാഘവ് ചന്ദ എന്നിവര്‍ ഉള്‍പ്പടെയുള്ള യുവമുഖങ്ങള്‍ ഇത്തവണ മന്ത്രിസഭയിലെത്തും. കൂടുതല്‍ യുവമുഖങ്ങള്‍ ഡെല്‍ഹി നിയമസഭയിലേക്കെത്തുകയാണ്. മനീഷ് സിസോദിയ, ഗോപാല്‍ റായ്, സോംനാഥ് ഭാരതി, തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ക്ക് പ്രധാന വകുപ്പുകള്‍ ലഭിക്കും.

Arvind Kejriwal leads AAP to its second big win in Delhi assembly elections, New Delhi, News, Meeting, Chief Minister, Cabinet, Trending, Delhi-Election-2020, Education, Politics, Congress, BJP, Aam Aadmi Party, National

സത്യപ്രതിജ്ഞ ഈ ആഴ്ച തന്നെ നടത്താനാണ് ആം ആദ്മിയുടെ ശ്രമം. 14ന് നടത്തുമെന്നാണ് അറിയുന്നത്. ഡെല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളുടെ മുഖം മാറ്റുന്നതില്‍ സുപ്രധാന പങ്കുവഹിച്ച അതിഷി വിദ്യാഭ്യാസ മന്ത്രിയാകാനാണ് സാധ്യത. നിലവില്‍ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ്ക്ക് മറ്റ് സുപ്രധാന വകുപ്പ് നല്‍കിയേക്കും. പാര്‍ട്ടിയുടെ വക്താക്കളും തെരഞ്ഞെടുപ്പില്‍ ജയിച്ചതിനാല്‍ പുന:സംഘടനയും ഉണ്ടായേക്കും.

ബി ജെ പിയുടെ ശക്തമായ ധ്രുവീകരണ ശ്രമങ്ങളെ തകര്‍ത്ത ആം ആദ്മി, 70ല്‍ 62 സീറ്റ് നേടിയാണ് മൂന്നാംവട്ടവും അധികാരത്തിലെത്തിയത്. കേവലഭൂരിപക്ഷത്തിന് 36 സീറ്റ് മതി. എട്ടുമാസം മുന്‍പുനടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ ആംആദ്മിയുടെ ഗംഭീര തിരിച്ചുവരവാണിത്.

കോണ്‍ഗ്രസിന്റെ ഷീല ദീക്ഷിതിന് ശേഷം ഡെല്‍ഹിയില്‍ മൂന്നാം തവണ മുഖ്യമന്ത്രിയാകുന്ന നേതാവാണ് കെജ്രിവാള്‍. എട്ടുസീറ്റും ആറു ശതമാനം വോട്ടും നേടി ബി ജെ പി നില മെച്ചപ്പെടുത്തിയെങ്കിലും മോദിയെ മുന്‍നിറുത്തി അമിത്ഷായുടെ നേതൃത്വത്തില്‍ നടന്ന പ്രചാരണം വിഫലമായത് തിരിച്ചടിയായി. ഭൂരിഭാഗം മണ്ഡലങ്ങളിലും കെട്ടിവച്ച കാശ് പോയ കോണ്‍ഗ്രസിന് ഇക്കുറിയും ഒറ്റ സീറ്റും ലഭിച്ചില്ല.

അടുത്തിടെ നടന്ന മഹാരാഷ്ട്ര നിയമസഭയില്‍ തിരിച്ചടി ഏറ്റതിന് പിന്നാലെയാണ് ബി ജെ പിക്ക് ഡെല്‍ഹി തെരഞ്ഞെടുപ്പിലും കനത്ത തിരിച്ചടി ഉണ്ടായിരിക്കുന്നത്. ഇനി ആറുമാസം കഴിഞ്ഞ് ബിഹാര്‍ നിയസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കയാണ്. ബി ജെ പി നേതാക്കളുടെ എല്ലാ കണ്ണുകളും ഇനി അതിലായിരിക്കും.

Keywords: Arvind Kejriwal leads AAP to its second big win in Delhi assembly elections, New Delhi, News, Meeting, Chief Minister, Cabinet, Trending, Delhi-Election-2020, Education, Politics, Congress, BJP, Aam Aadmi Party, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?