കൊറോണ; ചൈനയില്‍ മരിച്ചവരുടെ എണ്ണം 1335 ആയി, 14,840 പേര്‍ക്കുകൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു

ബെയ്ജിങ്: (www.kvartha.com 13.02.2020) ലോകത്തെ ഭീതിയിലാഴ്ത്തി തുടരുന്ന കൊറോണ വൈറസ് ബാധയില്‍ ചൈനയില്‍ മരണം 1335 ആയി. രോഗം എവിടെയ്ക്കും വ്യാപിക്കാന്‍ ഇപ്പോഴും സാധ്യതയുണ്ടെന്ന് ലോകാര്യോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. ഹുബൈ പ്രവശ്യയില്‍ ബുധനാഴ്ച മാത്രം 242 പേരാണ് മരിച്ചത്. ബുധനാഴ്ച 14,840 പേര്‍ക്കുകൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു.

കൊറോണയുടെ പശ്ചാത്തലത്തില്‍ മൈബൈല്‍ സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ സാങ്കേതിക വികാസങ്ങളും ഉല്‍പ്പന്നങ്ങളും പരിചയപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ സമ്മേളനമായ ലോക മൊബൈല്‍ കോണ്‍ഗ്രസ് റദ്ദാക്കുകയാണെന്ന് സംഘാടകര്‍ അറിയിച്ചു. ജാഗ്രത അവസാനിപ്പിക്കാന്‍ സമയമായിട്ടില്ലെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് ഗെബ്രേയേസസ് വ്യക്തമാക്കി. കൊറോണ ഭീതിയിലാഴ്ത്തി തുടരവെ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ എല്ലാ പൊതുപരിപാടികളും റദ്ദാക്കുകയാണെന്ന് ദലെ ലാമ അറിയിച്ചു.

Beijing, News, World, Health, Death, Corona virus, China, Programme, Cancelled, Hubei, Corona virus: Death toll increased to 1335 in China

Keywords: Beijing, News, World, Health, Death, Corona virus, China, Programme, Cancelled, Hubei, Corona virus: Death toll increased to 1335 in China


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?