പെരിയയില്‍ സി പി എം നേതാവ് എ ശേഖരന്‍ നായര്‍ സ്മാരക സ്തൂപം അടിച്ചുതകര്‍ത്തു; ലോക്കല്‍ സെക്രട്ടറിയെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ 12 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പെരിയ:(https://ift.tt/3bUFoDw) സി പി എം പെരിയ ലോക്കല്‍ സെക്രട്ടറിയെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയതായുള്ള പരാതിയില്‍ 12 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. സി പി എം പെരിയ ലോക്കല്‍ സെക്രട്ടറി എന്‍ ബാലകൃഷ്ണനാണ് ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.

കല്യോട്ട് നടന്ന സി പി എം ബ്രാഞ്ച് യോഗത്തില്‍ പങ്കെടുക്കാനെത്തിയ തന്നെ ബൈക്കുകളില്‍ പിന്തുടര്‍ന്നെത്തിയ സംഘം തടഞ്ഞു നിര്‍ത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. പോലീസ് സുരക്ഷയോടെയാണ് കല്ല്യോട്ട് സി പി എം ബ്രാഞ്ച് കമ്മിറ്റി യോഗം നടന്നത്. ഇതിനു പിന്നാലെ പെരിയയില്‍ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള രണ്ട് ബസ് വെയ്റ്റിംഗ് ഷെഡുകള്‍ തകര്‍ക്കപ്പെട്ടു. അക്രമത്തിനു പിന്നില്‍ സി പി എമ്മാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.


അതേസമയം സി പി എം നേതാവ് എ ശേഖരന്‍ നായര്‍ സ്മാരക സ്തൂപം ഒരു സംഘം അടിച്ചു തകര്‍ത്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സ്തൂപം തകര്‍ത്തതെന്ന് സി പി എം കേന്ദ്രങ്ങള്‍ ആരോപിച്ചു. പുല്ലൂര്‍- പെരിയ പഞ്ചായത്ത് പ്രസിഡണ്ട് ശാരദ എസ്. നായരുടെ വീടിന് നേരെയും ആക്രമണം നടന്നതായും പരാതിയുണ്ട്.

Keywords: Periya, news, kasaragod, Kerala, CPM, Congress, CPM, Clash, CPM Stupa demolished in Periya  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?