കൊറോണ വൈറസ്: കാസര്‍കോട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 101 പേര്‍, വീടുകളില്‍ കഴിയുന്ന എട്ടു പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി
കാസര്‍കോട്:(www.kasargodvartha.com 09/02/2020) കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നും മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയ 101 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ വീടുകളില്‍ കഴിയുന്ന എട്ടു പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ആശുപത്രിയില്‍ രണ്ടു പേര്‍ നിരീക്ഷണത്തിലുണ്ട്.
22 പേരുടെ സാമ്പിള്‍ അയച്ചതില്‍ 19 പേരുടെ റിസല്‍ട്ടും നെഗറ്റീവാണ്. മൂന്ന് പേരുടെ റിസള്‍ട്ട് കിട്ടാനുണ്ട്. വീടുകളില്‍ കഴിയുന്നവര്‍ പൊതുജന സമ്പര്‍ക്കം ഒഴിവാക്കി ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഡെപ്യൂട്ടി ഡി എം ഒ ഡോ. എ വി രാംദാസ് അറിയിച്ചു. ജില്ലയിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെങ്കിലും ജാഗ്രത തുടരേണ്ടതാണെന്ന് ജില്ലാ കൊറോണ കോര്‍ കമ്മിറ്റി യോഗം വിലയിരുത്തി.
അവലോകന യോഗം 9ന്
ജില്ലയിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ ഫെബ്രുവരി 9ന് രാവിലെ 11 ന് ഹൊസ്ദുര്‍ഗ് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. വിവിധ വകുപ്പ് മേധാവികള്‍ യോഗത്തില്‍ സംബന്ധിക്കും.
ഹോമിയോ ഡോക്ടര്‍മാര്‍ക്ക് ബോധവത്ക്കരണ പരിപാടി നടത്തി
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബോധവത്ക്കരണ പരിപാടികള്‍ ആരോഗ്യ വകുപ്പ് ഊര്‍ജ്ജിതപ്പെടുത്തി. ഹോമിയോ ഡോക്ടര്‍മാര്‍ക്കുള്ള പരിശീലനം കാഞ്ഞങ്ങാട് സൂര്യവംശി ഓഡിറ്റോറിയത്തില്‍ നടത്തി. ജില്ലാ സര്‍വലയന്‍സ് ഓഫീസര്‍ ഡോ. എ ടി മനോജ് ക്ലാസ് എടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kasaragod, Kerala, E.Chandrashekharan, Health, Trending,Coronavirus; 101 under observation

Powered by Info News For You

Comments
Post a Comment