റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ കണ്‍മുന്നില്‍ ജെയിന്‍ കോറല്‍കോവും നിലംപതിച്ചു; തകര്‍ന്നുവീണത് ഏറെ വെല്ലുവിളി സൃഷ്ടിച്ച കായലിനാല്‍ ചുറ്റപ്പെട്ട് കിടന്ന ഭീമന്‍ കെട്ടിടം

കൊച്ചി: (www.kvartha.com 12.01.2020) സുപ്രീം കോടതി വിധിപ്രകാരം പൊളിച്ചുമാറ്റാന്‍ തീരുമാനിച്ച ഫ്‌ളാറ്റുകളില്‍ മൂന്നാമത്തെ ഫ്‌ളാറ്റും നിലംപതിച്ചു. ഏറെ വെല്ലുവിളി സൃഷ്ടിച്ച കായലിനാല്‍ ചുറ്റപ്പെട്ട് കിടന്നിരുന്ന ഭീമന്‍ കെട്ടിടമായ ജെയിന്‍ കോറല്‍കോവ് ആണ് തകര്‍ന്നുവീണത്. ഞായറാഴ്ച 11.03 മണിയോടെയാണ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഫ്‌ളാറ്റ് തകര്‍ത്തത്. ആഫ്രിക്കന്‍ കമ്പനിയായ എഡിഫൈസ് ജെറ്റ് ഡിമോളിഷന്‍ കമ്പനിയാണ് ഫ്‌ളാറ്റ് പൊളിച്ചത്.

പൊളിക്കുന്ന ഫ്‌ളാറ്റുകളില്‍ വെച്ച് ഏറ്റവും വലിയ ഫ്‌ളാറ്റ് ആണ് ജെയിന്‍ കോറല്‍കോവ്. മാത്രമല്ല കായലിനോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന കെട്ടിടം കൂടിയാണ്. അത് കൊണ്ട് തന്നെ ഏറെ വെല്ലുവിളി സൃഷ്ടിച്ച ഫ്‌ളാറ്റായിരുന്നു ഇത്. അവശിഷ്ടങ്ങള്‍ കായലിലേക്ക് പതിക്കാതിരിക്കാനായി കിഴക്കുഭാഗത്തേക്ക് അല്‍പം ചരിച്ചാണ് വീഴ്ത്തിയത്. വലിയ ഫ്‌ളാറ്റ് ആയതിനാല്‍ തന്നെ സ്‌ഫോടന സമയത്ത് പ്രകമ്പനം കൂടുതലായിരുന്നു.

മരടില്‍ അനധികൃതമായി നിര്‍മിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സുപ്രീം കോടതി പൊളിച്ചുനീക്കാന്‍ ഉത്തരവിട്ടത്. ആകെ നാല് ഫ്‌ളാറ്റുകളാണ് ഇത്തരത്തില്‍ പൊളിച്ചുമാറ്റാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. ഹോളി ഫെയ്ത്ത്, ആല്‍ഫ സെറീന്‍ എന്നിവ കഴിഞ്ഞ ദിവസം പൊളിച്ചിരുന്നു. ഗോള്‍ഡന്‍ കായലോരം എന്ന ഫ്‌ളാറ്റ് ഉടന്‍ തന്നെ പൊളിക്കും. ശനിയാഴ്ച രാവിലെ 11.18 നാണ് മരടിലെ എച്ച്2ഒ ഹോളിഫെയ്ത്ത് ഫ്‌ളാറ്റ് നിയന്ത്രിത സ്ഫോടനത്തിലൂടെ നിലംപതിച്ചത്. തുടര്‍ന്ന് ആല്‍ഫ സെറീനും തകര്‍ക്കുകയായിരുന്നു.

നെട്ടൂര്‍ കായലിനു സമീപമാണ് ജെയിന്‍ കോറല്‍കോവ് സ്ഥിതി ചെയ്തിരുന്നത്. അമ്പത് മീറ്ററിലേറെ ഉയരമുള്ള കെട്ടിടത്തിന് 17 നിലകളുണ്ടായിരുന്നു. 125 അപ്പാര്‍ട്ട്മെന്റുകളാണ് ജെയിന്‍ കോറല്‍കോവിലുണ്ടായിരുന്നത്.

ഫ്‌ളാറ്റിന്റെ നാല് നിലകളിലായാണ് സ്‌ഫോടക വസ്തുക്കള്‍ വെച്ചിരുന്നത്. ഒന്ന്, രണ്ട്, എട്ട്, പതിനാല് എന്നീ നിലകളിലാണ് സ്‌ഫോടനം നടക്കുക. ജെയിന്‍ കോറല്‍കോവ് നേരിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെങ്കിലും അധികൃതര്‍ വളരെ ശുഭാപ്തിവിശ്വാസത്തിലാണ്. ജെയിന്‍ കോറല്‍കോവിനടുത്ത് വീടുകള്‍ കുറവാണ് എന്നതാണ് വലിയ ആശ്വാസം. അവശിഷ്ടങ്ങള്‍ കായലിലേക്ക് വീഴുമോ എന്ന കാര്യത്തിലാണ് സംശയം.

ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയായിരിക്കും ഗോള്‍ഡന്‍ കായലോരം പൊളിക്കുക. ഇതിനു മുന്നോടിയായി ഉച്ചയക്ക് 12 മണിയോടെ സമീപത്തുനിന്നും ആളുകളെ ഒഴിപ്പിക്കും. 1.30 ന് ആദ്യ സൈറണ്‍ മുഴങ്ങുന്നതോടെ പ്രദേശത്തേക്കുള്ള ചെറിയ റോഡുകള്‍ പോലിസ് ബാരിക്കേഡുപയോഗിച്ച് ബ്ലോക്ക് ചെയ്യും. 1.55 ന് രണ്ടാം സൈറണ്‍ മുഴങ്ങുമ്പോള്‍ ദേശീയ പാതയും ബ്ലോക്ക് ചെയ്യും. രണ്ട് മണിക്ക് മൂന്നാമത്തെ സൈറണ്‍ മുഴങ്ങും. തൊട്ടുപിന്നാലെയാണ് സ്‌ഫോടനം നടക്കുക. ഇതോടെ നാല് ഫ്‌ളാറ്റുകളും ഓര്‍മയാകും.

തീരദേശ പരിപാലന നിയമം ലംഘിച്ച മരടിലെ എച്ച്2ഒ ഹെളിഫെയ്ത്ത്, ഇരട്ട ടവറുള്ള ആല്‍ഫ സെറീന്‍, ഗോള്‍ഡന്‍ കായലോരം, ജെയിന്‍ കോറല്‍കോവ് എന്നീ ഫ്‌ളാറ്റുകളാണ് പൊളിച്ചുമാറ്റാന്‍ ഉത്തരവിട്ടത്. നിയന്ത്രിത സ്ഫോടനത്തിനു മുന്നോടിയായുളള ആദ്യ സൈറണ്‍ 10.35 നാണ് മുഴങ്ങിയത്. രണ്ടാമത്തെ സൈറണ്‍ 10.55നും മൂന്നാം സൈറണ്‍ 11.01 നും ആണ് മുഴങ്ങിയത്.



Keywords: Kerala, Kochi, News, RealEstate, Supreme Court of India, Flat, Trending, Jain Corel Cove razed 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?