ജെഎന്‍യുവിലെ സംഭവം; ജാദവ്പൂര്‍ സര്‍വ്വകലാശാലയില്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചിനിടെ ഇടത് സംഘടനകളും എബിവിപിയും തമ്മില്‍ ഏറ്റുമുട്ടല്‍; ലാത്തിചാര്‍ജ്ജില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

കൊല്‍ക്കത്ത: (https://ift.tt/35pTRml) ജെഎന്‍യുവിലെ എബിവിപി ആക്രമണത്തില്‍ പ്രതിഷേധിച്ച് കൊല്‍ക്കത്തയിലെ ജാദവ്പുര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികള്‍ നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷം. പോലീസിന്റെ ലാത്തിച്ചാര്‍ജ്ജില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.

സര്‍വ്വകലാശാലയിലെ എസ്എഫ്ഐ, ഐസ അടക്കമുള്ള ഇടത് സംഘടനകളുടെ പ്രവര്‍ത്തകരും വിദ്യാര്‍ഥികളും ചേര്‍ന്നാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. ഈ സമയം എബിവിപി പ്രവര്‍ത്തകര്‍ ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ക്കെതിരെ പ്രതിഷേധറാലിയുമായി രംഗത്തെത്തിയതോടെയാണ് സംഘര്‍ഷാവസ്ഥ ഉണ്ടായത്.

രണ്ട് റാലികളും പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ച് തടഞ്ഞു. എന്നാല്‍ ഇരുവിഭാഗങ്ങളും മുദ്രാവാക്യം മുഴക്കി നേര്‍ക്കുനേര്‍ നിലയുറപ്പിച്ചതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ഇരുവിഭാഗങ്ങളെയും അനുനയിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടതോടെയാണ് ലാത്തിച്ചാര്‍ജ് നടത്തേണ്ടിവന്നതെന്ന് പോലീസ് പറയുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kolkata, National, News, JNU, Protest, Trending, Students, Clash, ABVP, Injured, JNU Attack: BJP, Left Workers Clash in Jadavpur   < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?