മുട്ടിലിഴഞ്ഞും പിച്ചവച്ചും അവന്‍ ആരും കാണാതെ വീട്ടില്‍ നിന്നും ഇറങ്ങി ദേശീയപാതയിലെത്തി; ചീറിപ്പാഞ്ഞുവന്ന മീന്‍ വണ്ടിക്ക് മുന്നില്‍ എത്തിപ്പെട്ട പിഞ്ചുകുഞ്ഞ് രക്ഷപ്പെട്ടത് ഡ്രൈവറുടെ മന:സാന്നിധ്യം കൊണ്ടുമാത്രം; ഇത്രയൊക്കെ സംഭവങ്ങള്‍ നടന്നിട്ടും ഒന്നുമറിയാതെ വീട്ടുകാര്‍

കൊല്ലം: (www.kvartha.com 18.01.2020) മുട്ടിലിഴഞ്ഞും പിച്ചവച്ചും അവന്‍ ആരും കാണാതെ വീട്ടില്‍ നിന്നും ഇറങ്ങി ദേശീയപാതയിലെത്തി. ചീറിപ്പാഞ്ഞുവന്ന മീന്‍ വണ്ടിക്ക് മുന്നില്‍ എത്തിപ്പെട്ട പിഞ്ചുകുഞ്ഞ് രക്ഷപ്പെട്ടത് ഡ്രൈവറുടെ മന:സാന്നിധ്യം കൊണ്ടുമാത്രം. വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെ പാരിപ്പള്ളിക്കു സമീപമായിരുന്നു സംഭവം.

വാഹനങ്ങള്‍ ചീറിപ്പായുന്ന ദേശീയപാതയിലേക്ക് വീട്ടില്‍നിന്നു മുട്ടിലിഴഞ്ഞും പിച്ചവച്ചും എത്തിയ പിഞ്ചുകുഞ്ഞിനെ മീനുമായി കൊല്ലത്തു നിന്നു തിരുവനന്തപുരം ഭാഗത്തേക്കു പോകുകയായിരുന്ന വാനിലുണ്ടായിരുന്നവര്‍ വാഹനം റോഡിനു കുറുകെ നിര്‍ത്തി കുഞ്ഞിനെ വാരിയെടുത്ത് രക്ഷപ്പെടുത്തുകയായിരുന്നു.

Narrow escape for child in National Highway at Paripally, Kollam, News, Local-News, Child, Auto & Vehicles, Accident, Kerala

റോഡില്‍ നിന്ന് 20 മീറ്റര്‍ അകലെയുള്ള വീട്ടില്‍ നിന്നാണ് ഒരു വയസ്സും രണ്ടു മാസവും പ്രായമുള്ള കുഞ്ഞ് ആരും അറിയാതെ റോഡിലേക്കെത്തിയത്. ദേശീയപാതയുടെ മധ്യഭാഗത്ത് കുഞ്ഞ് എത്തിയപ്പോഴായിരുന്നു മീന്‍വണ്ടിയുടെ വരവ്. കുഞ്ഞിനെക്കണ്ട് ഹോണടിച്ച് ഡ്രൈവര്‍ അവനു രക്ഷാകവചമെന്നോണം വാന്‍ കുറുകെ നിര്‍ത്തി.

ഈ സമയം ഇരുവശത്തുനിന്നും വന്ന അന്‍പതിലേറെ വാഹനങ്ങള്‍ നിരനിരയായി റോഡില്‍ കിടന്നു. വാനില്‍ ഡ്രൈവര്‍ക്കൊപ്പം ഉണ്ടായിരുന്ന ആള്‍ ഓടിയിറങ്ങി കുഞ്ഞിനെ എടുക്കുകയായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബഹളം കേട്ടു വാഹനാപകടം ആണെന്നു കരുതി പരിസരവാസികളും ഓടിയെത്തി. പിന്നാലെ ബന്ധുക്കളും.

രാവിലെ അച്ഛന്‍ മുറ്റത്തേക്കിറങ്ങിയപ്പോള്‍ ഒപ്പമിറങ്ങിയതായിരുന്നു കുഞ്ഞ്. കാണാതായപ്പോള്‍ വീടിനുള്ളിലുണ്ടാകുമെന്നാണ് കരുതിയത്. റോഡിലെ ബഹളം കേട്ടെങ്കിലും അപകടം നടന്നതാണെന്നാണു വീട്ടുകാരും ധരിച്ചത്. കുഞ്ഞിനെ ബന്ധുക്കളെ ഏല്‍പിച്ചു വാനില്‍ യാത്ര തുടര്‍ന്ന സംഘത്തിനു നന്ദി പറയുകയാണു നാട്ടുകാരും ബന്ധുക്കളും.

ഇപ്പോഴും ആ ഞെട്ടലില്‍ നിന്നു മുക്തരായിട്ടില്ല കുടുംബം. എങ്കിലും തങ്ങളുടെ പൊന്നോമനയെ ഒരു പോറല്‍പോലും ഏല്‍ക്കാതെ തിരികെക്കിട്ടിയതിലുള്ള ആശ്വാസത്തിലാണ് അച്ഛനും അമ്മയും നാലു വയസ്സുള്ള സഹോദരനും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Narrow escape for child in National Highway at Paripally, Kollam, News, Local-News, Child, Auto & Vehicles, Accident, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?