പുതുവര്‍ഷാരംഭത്തില്‍ തന്നെ കേരളപോലീസ് നാണംകെട്ടു; റോഡരികില്‍ നിര്‍ത്തിയിട്ട വീട്ടമ്മയുടെ സ്‌കൂട്ടറില്‍ നിന്ന് സ്വര്‍ണ്ണാഭരണമുള്‍പ്പടെ കവര്‍ന്ന കാക്കിക്കുള്ളിലെ കള്ളന്‍ പിടിയില്‍
ചിറ്റൂര്‍: (www.kvartha.com 02.01.2020) കാക്കിക്കുള്ളിലെ കള്ളനെ പൊക്കിയപ്പോള്‍ പുതുവര്‍ഷാരംഭത്തില്‍ തന്നെ കേരളപോലീസ് നാണംകെട്ടു. റോഡരികില്‍ നിര്‍ത്തിയ വീട്ടമ്മയുടെ സ്‌കൂട്ടറില്‍നിന്ന് സ്വര്‍ണാഭരണമുള്‍പ്പെടെ കവര്‍ന്ന സംഭവത്തിലാണ് പൊലീസുകാരനുള്‍പ്പടെ രണ്ടുപേര്‍ പിടിയിലായത്. പാലക്കാട് ചിറ്റൂരിലാണ് സംഭവം. മൂന്നുപേരടങ്ങുന്ന സംഘമാണ് കവര്‍ച്ച നടത്തിയത്. ഒരാള്‍ ഓടിരക്ഷപ്പെട്ടു.
ഹേമാംബിക നഗര്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ പുതുനഗരം സ്വദേശി മുഹമ്മദ് ബൂസരി, അമ്പാട്ടുപാളയം തറക്കളം സ്വദേശി പ്രതീഷ് (33) എന്നിവരാണ് പിടിയിലായത്. ഇടുക്കി സ്വദേശി വിനുവാണ് രക്ഷപ്പെട്ടത്.
ബുധനാഴ്ച ഉച്ചക്ക് 2.30ഓടെ നെഹ്‌റു തിയറ്ററിനടുത്ത് തറക്കളത്തിന് സമീപത്താണ് സംഭവം നടന്നത്. മേട്ടുപ്പാളയം സ്വദേശി ജയന്റെ ഭാര്യ സിന്ധുവിന്റെ സ്‌കൂട്ടറിലിരുന്ന പണവും സ്വര്‍ണാഭരണവുമാണ് പൊലീസുകാരന്റെ നേതൃത്വത്തില്‍ കവര്‍ന്നത്. റോഡരികില്‍നിന്ന് ഇളനീര്‍ വാങ്ങിക്കുന്നതിനിടെ ബൊലേറോ വാഹനത്തിലെത്തിയ പ്രതികള്‍ സ്‌കൂട്ടറിലുണ്ടായിരുന്ന ബാഗുമായി കടന്നുകളയുകയായിരുന്നു.
ചിറ്റൂര്‍ പോലീസിന് നല്‍കിയ വിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചിറ്റൂരില്‍നിന്ന് തന്നെ വാഹനമുള്‍പ്പെടെ പ്രതികളെ പിടികൂടി. ഇതിനിടെ പ്രതികള്‍ സ്വര്‍ണം ചിറ്റൂരിലെ ജ്വല്ലറിയില്‍ പണയപ്പെടുത്തിയിരുന്നതായി എസ്‌ഐ കെവി സുധീഷ് കുമാര്‍ പറഞ്ഞു. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് പോലീസുകാരനോടൊപ്പം പിടിയിലായ പ്രതീഷ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Palakkad, News, Police, Robbery, Theft, Police Man, Thief, Police man caught for robbery

Powered by Info News For You

Comments
Post a Comment