ഭിന്നശേഷിക്കാരനായ മകന്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പരിലേക്കു റേറ്റു ചോദിച്ചുകൊണ്ട് തുരുതുരാ വിളികള്‍, മെസേജുകള്‍; ഒടുവില്‍ വിളിച്ചവനിട്ട് പണികൊടുക്കാമെന്ന് വച്ചങ്ങ് കാച്ചി; പൈസയിട്ടിട്ട് വിളിക്ക്, ഇല്ലെങ്കില്‍ നിന്റെ വീട്ടില്‍ കയറിപ്പണിയുമെന്ന്; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സംഭവത്തിലെ സത്യാവസ്ഥ തുറന്നുപറഞ്ഞ് യുവതി

കൊച്ചി : (www.kvartha.com 30.01.2020) ഭിന്നശേഷിക്കാരനായ മകന്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പരിലേക്കു റേറ്റു ചോദിച്ചുകൊണ്ട് തുരുതുരാ വിളികളും, മെസേജുകളും, ഒടുവില്‍ വിളിച്ചവനിട്ട് പണികൊടുക്കാമെന്ന് വച്ചങ്ങ് കാച്ചി, പൈസയിട്ടിട്ട് വിളിക്ക്, ഇല്ലെങ്കില്‍ നിന്റെ വീട്ടില്‍ കയറിപ്പണിയുമെന്ന്.

ഒന്‍പതു മാസം മുമ്പ് സെക്സ്റാക്കറ്റിലെ യുവതി ഭീഷണിപ്പെടുത്തി എന്നു പറഞ്ഞു പുറത്തു വന്ന വാര്‍ത്തയിലെ സത്യാവസ്ഥ തുറന്നുപറഞ്ഞ് വൈപ്പിന്‍ സ്വദേശിനിയും രണ്ടു കുട്ടികളുടെ മാതാവുമായ ക്രിസ്റ്റി എവേര്‍ട്ട.

Woman reveals fake news spread on her name, Kochi, Local-News, News, Social Network, Phone call, Message, Woman, Family, Children, Allegation, Kerala

ക്രിസ്റ്റിയുടെ വാക്കുകളിലേക്ക;

'ഭിന്നശേഷിക്കാരനായ മകന്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പരിലേക്കു തുരുതുരാ വിളികള്‍, മെസേജുകള്‍.. എല്ലാം അശ്ലീലം നിറഞ്ഞവ. അവര്‍ക്ക് റേറ്റ് അറിയണം. മകന്റെ നമ്പരാന്ന് ഒരുത്തനോട് എത്ര പറഞ്ഞിട്ടും വിളി നിര്‍ത്തുന്നില്ല. എന്നാല്‍ അവനൊരു പണി കൊടുക്കാമെന്നു കരുതിയാണ് 25,000 രൂപയാണ് റേറ്റ്, പൈസയിട്ടിട്ട് നീ വിളിക്ക് എന്നു പറഞ്ഞത്.

ഇല്ലെങ്കില്‍ നിന്റെ വീട്ടില്‍ കയറിപ്പണിയുമെന്നു മനപ്പൂര്‍വം തന്നെ പറഞ്ഞതാണ്. പക്ഷേ അത് ഇങ്ങനെ ഒരു പണിയായി തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അപ്പുറത്ത് അതിലും വലിയ തിരക്കഥയൊരുങ്ങുന്നത് മനസ്സിലാക്കാനായില്ല എന്നതാണ് സത്യം' - ക്രിസ്റ്റി പറഞ്ഞു.

'ഗര്‍ഭിണിയായിരിക്കെ ഒരു വര്‍ഷം മുമ്പ് ഭര്‍ത്താവുമായി പിരിയേണ്ടി വന്നു. അന്ന് 14 വയസ്സുള്ള ഭിന്നശേഷിക്കാരനായ ഒരു മകനാണ് കൂടെയുണ്ടായിരുന്നത്. ഇപ്പോള്‍ കൂടെ ഒരു മകള്‍ കൂടിയുണ്ട്. വീട്ടുകാരെയെല്ലാം വെറുപ്പിച്ചു പോന്നതിനാല്‍ ഒറ്റയ്ക്കായിപ്പോയി. ജീവിതത്തില്‍ ഒറ്റയ്ക്കാകുന്ന യുവതികളെ സഹായിക്കാന്‍ ആളുകളുടെ ബഹളമാണ്.

ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ മുതല്‍ പഴയ കൂട്ടുകാര്‍ പോലും കാണുന്നത് മറ്റൊരു കണ്ണുകൊണ്ട്. അത്തരത്തില്‍ വന്ന ഒരുത്തനെ പിണക്കിയതിന്റെ ഫലമാണ് പിന്നെ സംഭവിച്ചതെല്ലാം.'

വര്‍ഷങ്ങളായി ഉപയോഗിക്കുന്ന ഫെയ്സ്ബുക് അക്കൗണ്ടാണെന്ന് ക്രിസ്റ്റി പറയുന്നു. കൂടെ ഭര്‍ത്താവുള്ളപ്പോള്‍ എന്തു പേടിക്കാന്‍. ഇഷ്ടം പോലെ ചിത്രങ്ങള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. സുഹൃത്തുക്കളെന്നു പറയുന്ന പലരും ഇതെല്ലാം സൂക്ഷിച്ചു വച്ചിരുന്നുവെന്ന് അറിയുന്നത് വളരെ വൈകിയാണെന്നു മാത്രം. ഒരുത്തനുമായി പിണങ്ങേണ്ടി വന്ന് അധിക ദിവസങ്ങള്‍ കഴിഞ്ഞില്ല, മകന്‍ ഉപയോഗിച്ചു കൊണ്ടിരുന്ന ഫോണിലേക്കു വിളികള്‍ വന്നു തുടങ്ങി.

ആദ്യം അവനെയാണു വഴക്കു പറഞ്ഞത്; കണ്ട കൂട്ടുകാര്‍ക്കൊക്കെ നമ്പര്‍ കൊടുത്തിട്ടല്ലേ എന്നു ചോദിച്ച്. അവനാണെങ്കില്‍ സ്മാര്‍ട്ഫോണ്‍ ഇല്ലാതെ പറ്റില്ല. ഒന്നുകില്‍ വാട്സാപ്പില്‍ മെസേജ് അയയ്ക്കണം, അല്ലെങ്കില്‍ വിഡിയോ കോളില്‍ വരണം. സംസാരിക്കാന്‍ സാധിക്കാത്തതുകൊണ്ട് അവനോട് അങ്ങനെയാണ് കമ്യൂണിക്കേറ്റ് ചെയ്തിരുന്നത്. -യുവതി പറയുന്നു.

Keywords: Woman reveals fake news spread on her name, Kochi, Local-News, News, Social Network, Phone call, Message, Woman, Family, Children, Allegation, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?