പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ച് നാല് കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ടു
പനാജി: (www.kvartha.com 03.01.2020) പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ച് നാല് കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ടു. ഗോവയിലെ പനാജിയിലാണ് നാല് കോണ്‍ഗ്രസ് നേതാക്കള്‍ വ്യാഴാഴ്ച പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. പൗരത്വ നിയമ ഭേദഗതിയിലും(സിഎഎ) ദേശീയ പൗരത്വ പട്ടികയിലുമുള്ള(എന്‍ആര്‍സി) കോണ്‍ഗ്രസിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് ഇവര്‍ പാര്‍ട്ടി വിട്ടത്.
പനാജി കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി അധ്യക്ഷന്‍ പ്രസാദ് അമോങ്കര്‍, ഉത്തര ഗോവ ന്യൂനപക്ഷ സെല്‍ തലവന്‍ ജാവേദ് ശൈഖ്, ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ദിനേശ് കുബാല്‍, മുന്‍ യുവനേതാവ് ശിവ്രാജ് ടര്‍കര്‍ എന്നിവരാണ് രാജിവെച്ചത്. പൗരത്വ നിയമ ഭേദഗതിയെ പിന്തുണയ്ക്കുന്നുന്നതായി രാജിക്ക് ശേഷം ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
നിയമ ഭേദഗതിയെപ്പറ്റി കോണ്‍ഗ്രസ് സാധാരണക്കാരെ, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളെ വഴിതെറ്റിക്കാന്‍ ശ്രമിക്കുകയാണെന്ന് അമോങ്കര്‍ ആരോപിച്ചു. സിഎഎക്കും എന്‍ആര്‍സിക്കും എതിരെയുള്ള കോണ്‍ഗ്രസിന്റെ തെറ്റായ നിലപാടിനെ തങ്ങള്‍ എതിര്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Goa, News, Congress, Politics, Leaders, Resignation, CAA; Four Congress Leaders Resigned from Party

Powered by Info News For You

Comments
Post a Comment